ദേശീയ ലൈബ്രറി വാരാഘോഷം
Monday, November 18, 2019 9:15 PM IST
തേഞ്ഞിപ്പലം: നാഷണൽ ലൈബ്രറി വീക്ക് 2019ന്റെ ഭാഗമായി കാലിക്കട്ട് സർവകലാശാലാ സിഎച്ച്എംകെ ലൈബ്രറി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. 19ന് രാവിലെ 10.30ന് ലൈബ്രറി ഹാളിൽ രജിസ്ട്രാർ ഡോ. സി.എൽ. ജോഷി പരിപാടി ഉദ്ഘാടനം ചെയ്യും.
തുടർന്ന് ഡോ. സംഗീത ചേനംപുല്ലി സയൻസ് ആൻഡ് ഫെമിനിസം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. 19 മുതൽ 21 വരെ വൈകീട്ട് 5.30ന് ലൈബ്രറികൾ പ്രമേയമായുള്ള ബുക്ക് തീഫ്, ഫാറൻഹീറ്റ് 451, സ്റ്റോം വാട്ടർ എന്നീ സിനിമകളുടെ പ്രദർശനം ഉണ്ടാകും.