University News
അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ യു​​ജി പ​​രീ​​ക്ഷ​​ക​​ൾ 22 മു​​ത​​ൽ ആ​​രം​​ഭി​​ക്കും
അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് (20132016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്), അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് ബി​​എ​​സ്‌​സി സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 20132016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) യു​​ജി പ​​രീ​​ക്ഷ​​ക​​ൾ 22 മു​​ത​​ൽ ആ​​രം​​ഭി​​ക്കും.
വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ ഫ​​ലം

2019 മേ​​യി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ ഇ​​ക്ക​​ണോ​​മി​​ക്സ് (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, ഇം​​പ്രൂ​​വ്മെ​​ന്‍റ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 25 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

പ്ര​​ഭാ​​ഷ​​ണം ഇ​​ന്ന്

സ്കൂ​​ൾ ഓ​​ഫ് ഗാ​​ന്ധി​​യ​​ൻ തോ​​ട്ട് ആ​​ൻ​​ഡ് ഡെ​​വ​​ല​​പ്മെ​​ന്‍റ് സ്റ്റ​​ഡീ​​സി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ത്തു​​ന്ന ഗാ​​ന്ധി സ്മൃ​​തി പ്ര​​ഭാ​​ഷ​​ണ പ​​ര​​ന്പ​​ര​​യി​​ൽ ഇ​​ന്ന് ഡ​​ൽ​​ഹി സെ​​ന്‍റ് സ്റ്റീ​​ഫ​​ൻ​​സ് കോ​​ള​​ജ് മു​​ൻ പ്ര​​ഫ​​സ​​ർ കെ.​​പി. ശ​​ങ്ക​​ര​​ൻ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.

രാ​​വി​​ലെ 11ന് ​​സ്കൂ​​ൾ ഓ​​ഫ് ഗാ​​ന്ധി​​യ​​ൻ തോ​​ട്ട് ആ​​ൻ​​ഡ് ഡെ​​വ​​ല​​പ്മെ​​ന്‍റ് സ്റ്റ​​ഡീ​​സ് കോ​​ണ്‍​ഫ​​റ​​ൻ​​സ് ഹാ​​ളി​​ൽ ’ഗാ​​ന്ധി, ദി ​​ഫി​​ലോ​​സ​​ഫ​​ർ ആ​​ൻ​​ഡ് ഹി​​സ് ക​​ണ്‍​സ്ട്ര​​ക്ടീ​​വ് പ്രോ​​ഗ്രാം’ എ​​ന്ന വി​​ഷ​​യ​​ത്തി​​ലാ​​ണ് പ്ര​​ഭാ​​ഷ​​ണം.

സൗ​​ജ​​ന്യ​പ​​രി​​ശീ​​ല​​നം

സ​​യ​​ൻ​​സ് വി​​ഷ​​യ​​ങ്ങ​​ൾ​​ക്കു​​ള്ള സി​​എ​​സ്ഐ​​ആ​​ർ യു​​ജി​​സി നെ​​റ്റ്, ജെ​​ആ​​ർ​​എ​​ഫ് പ​​രീ​​ക്ഷ​​യു​​ടെ (പാ​​ർ​​ട്ട് എ)​​യ്ക്ക് വേ​​ണ്ടി​​യു​​ള്ള സൗ​​ജ​​ന്യ തീ​​വ്ര പ​​രി​​ശീ​​ല​​നം എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല എം​​പ്ലോ​​യ്മെ​​ന്‍റ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗൈ​​ഡ​​ൻ​​സ് ബ്യൂ​​റോ​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ക്കും. 04812731025.

പ​​രീ​​ക്ഷ​​കേ​​ന്ദ്രം

ഇ​​ന്ന് ആ​​രം​​ഭി​​ക്കു​​ന്ന ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ എം​​എ​​സ്സി മാ​​ത്ത​​മാ​​റ്റി​​ക്സ് (പ്രൈ​​വ​​റ്റ്) ഒ​​ക്ടോ​​ബ​​ർ 2019 പ​​രീ​​ക്ഷ​​യ്ക്ക് എ​​റ​​ണാ​​കു​​ളം സെ​​ന്‍റ് ആ​​ൽ​​ബ​​ർ​​ട്ട്സ് കോ​​ള​​ജ്, മ​​ഹാ​​രാ​​ജാ​​സ് കോ​​ള​​ജ്, ഇ​​ട​​കൊ​​ച്ചി സി​​യ​​ന്ന കോ​​ള​​ജ് ഓ​​ഫ് പ്ര​​ഫ​​ഷ​​ണ​​ൽ സ്റ്റ​​ഡീ​​സ് എ​​ന്നി കോ​​ള​​ജു​​ക​​ൾ പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്തി​​ട്ടു​​ള്ള 2015 അ​​ഡ്മി​​ഷ​​ന് മു​​ന്പു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഇ​​ട​​ത്ത​​ല എം​​ഇ​​എ​​സ് കോ​​ള​​ജി​​ൽ നി​​ന്നും ഹാ​​ൾ​​ടി​​ക്ക​​റ്റ് വാ​​ങ്ങി അ​​വി​​ടെ​​ത്ത​​ന്നെ പ​​രീ​​ക്ഷ​​യെ​​ഴു​​ത​​ണം.