23, 27 തീയതികളിലെ മൂന്നാം സെമസ്റ്റർ ബിഎ, ബികോം പരീക്ഷകൾ ഒക്ടോബർ ഒന്പത്, 11 തീയതികളിൽ നടക്കും
സെപ്റ്റംബർ 23, 27 തീയതികളിൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ ബിഎ, ബികോം (സിബിസിഎസ് 2017 അഡ്മിഷൻ റെഗുലർ, സിബിസിഎസ്എസ് സപ്ലിമെന്ററി, 2017ന് മുന്പുള്ള അഡ്മിഷൻ പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകൾ യഥാക്രമം ഒക്ടോബർ ഒന്പത്, 11 തീയതികളിൽ നടക്കും.
കഴിഞ്ഞ 23ന് നടത്താനിരുന്ന മൂന്നാം വർഷ ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി (2015 അഡ്മിഷൻ, 20082014 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകൾ 30ന് നടക്കും.
കഴിഞ്ഞ 23ന് നടത്താനിരുന്ന ഒന്നും രണ്ടും മൂന്നും നാലും സെമസ്റ്റർ എംസിഎ സ്പെഷൽ മേഴ്സി ചാൻസ് (2007 2010 അഡ്മിഷൻ അഫിലിയേറ്റഡ് കോളജുകൾ) പരീക്ഷകൾ 30ന് നടക്കും.
23, 27 തീയതികളിൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ സിബിസിഎസ്എസ് യുജി (2013ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്, മേഴ്സി ചാൻസ്) പരീക്ഷകൾ യഥാക്രമം ഒക്ടോബർ 14, 16 തീയതികളിൽ നടക്കും.
കഴിഞ്ഞ 23ന് അഫിലിയേറ്റഡ് കോളജുകളിൽ നടത്താനിരുന്ന ഒന്പതാം സെമസ്റ്റർ എൽഎൽബി പരീക്ഷകൾ ഒക്ടോബർ 10ന് നടക്കും.
27ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബിവോക് (2014 സ്കീം 2018 അഡ്മിഷൻ റെഗുലർ, സപ്ലിമെന്ററി) പരീക്ഷകൾ ഒക്ടോബർ 14ന് നടക്കും. പരീക്ഷകളുടെ സമയം, പരീക്ഷകേന്ദ്രം എന്നിവയ്ക്കു മാറ്റമില്ല.
എംബിഎ സൂക്ഷ്മപരിശോധന
2018 ഡിസംബറിലെ ഒന്നാം സെമസ്റ്റർ എംബിഎ പരീക്ഷയുടെ വിവിധ പേപ്പറുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ച വിദ്യാർഥികൾ ഒക്ടോബർ മൂന്ന്, നാല് തീയതികളിൽ രാവിലെ 11നും വൈകുന്നേരം നാലിനും ഇടയിൽ സിൽവർ ജൂബിലി പരീക്ഷഭവനിലെ ഇ.ജെ. എട്ട് (റൂം നന്പർ 226) സെക്ഷനിൽ അസൽ തിരിച്ചറിയൽ രേഖകളുമായി എത്തണം.
പരീക്ഷഫലം
2019 ജൂലൈയിൽ സ്കൂൾ ഓഫ് ബയോസയൻസസിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി മൈക്രോബയോളജി, ബയോടെക്നോളജി, ബയോകെമിസ്ട്രി, ബയോഫിസിക്സ് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ജൂലൈയിൽ സ്കൂൾ ഓഫ് കെമിക്കൽ സയൻസസിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എംടെക് പോളിമർ സയൻസ് ആൻഡ് ടെക്നോളജി (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ജൂലൈയിൽ സ്കൂൾ ഓഫ് ബയോസയൻസസിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി മൈക്രോബയോളജി, ബയോളജി, ബയോകെമിസ്ട്രി, ബയോഫിസിക്സ് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ജൂലൈയിൽ സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.