ബിഫാം (ലാറ്ററൽ എൻട്രി): ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു
Thursday, September 19, 2019 11:52 PM IST
തിരുവനന്തപുരം: കേരളത്തിലെ വിവിധ സർക്കാർ സ്വകാര്യ സ്വാശ്രയ കോളജുകളിൽ ഈ അധ്യയനവർഷത്തെ ബിഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. 50 ശതമാനം മാർക്കോടുകൂടി ഡി.ഫാം (ഡിപ്ലോമ ഇൻ ഫാർമസി) പാസായ വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ എന്ന വെബ്സൈറ്റ് വഴി 26ന് വൈകുന്നേരം അഞ്ചുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
അപേക്ഷകർക്കായി ഒക്ടോബർ അഞ്ചിന് എറണാകുളത്ത് വച്ച് കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ നടത്തുന്നതാണ്. അപേക്ഷ സംബന്ധിച്ച വിശദമായ വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവയ്ക്ക് എന്ന വെബ് സൈറ്റ് സന്ദർശിക്കേണ്ടതാണ്.ഹെൽപ്പ് ലൈൻ നന്പർ; 0471 2332123, 2339101, 2339102, 2339103, 2339104.