എംഎസ്സി നഴ്സിംഗ്: ഒന്നാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ്
തിരുവനന്തപുരം: സർക്കാർ നഴ്സിംഗ് കോളജുകളിലെയും സ്വകാര്യ സ്വാശ്രയ സഹകരണ നഴ്സിംഗ് കോളജുകളിലെയും പിജി നഴ്സിംഗ് കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ള ഫീസ് അതാത് കോളജുകളിൽ ഒടുക്കി അലോട്ട്മെന്റ് മെമ്മോയിൽ സൂചിപ്പിച്ചിട്ടുള്ള രേഖകൾ സഹിതം ബന്ധപ്പെട്ട കോളജുകളിൽ ഹാജരായി 20നു വൈകുന്നേരം അഞ്ചിനു മുന്പ് പ്രവേശനം നേടണം. ഫോണ്: 04712332123, 2339101, 102, 103, 104.