ഒന്നാം വർഷ എംഎസ്സി മെഡിക്കൽ മൈക്രോബയോളജി സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബർ 25 മുതൽ ആരംഭിക്കും
Friday, August 30, 2019 11:29 PM IST
ഒന്നാം വർഷ എംഎസ്സി മെഡിക്കൽ മൈക്രോബയോളജി (2016 മുതൽ അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബർ 25 മുതൽ ആരംഭിക്കും. രണ്ടുവരെയും 500 രൂപ പിഴയോടെ മൂന്നുവരെയും 1000 രൂപ സൂപ്പർഫൈനോടെ നാലുവരെയും അപേക്ഷിക്കാം.
വൈവാവോസി
നാലാം സെമസ്റ്റർ എംഎസ്സി ബയോസ്റ്റാറ്റിസ്റ്റിക്സ് ( റെഗുലർ, സപ്ലിമെന്ററി, മേഴ്സി ചാൻസ്) മേയ് 2019 പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വൈവാവോസിയും സെപ്്റ്റംബർ അഞ്ച്, ആറ് തീയതികളിൽ പാലാ സെന്റ് തോമസ് കോളജിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
എംപിഇഎസ് സീറ്റൊഴിവ്
സ്കൂൾ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിൽ എംപിഇഎസ് റെഗുലർ പ്രോഗ്രാമിൽ ഏതാനും സീറ്റൊഴിവുണ്ട്. ബിപിഇഎസ്, ബിപിഎഡ്, ബിപിഇ യോഗ്യതയുള്ളവർ അസൽ രേഖകളുമായി സെപ്റ്റംബർ രണ്ടിന് രാവിലെ 10.30ന് ഓഫീസിൽ എത്തണം.
9447006946, 04812732368.
അപേക്ഷാ തീയതി നീട്ടി
2018 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ സിബിസിഎസ് യുജി റെഗുലർ പരീക്ഷകളുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബർ അഞ്ചുവരെ അപേക്ഷിക്കാം.