അഞ്ചാം സെമസ്റ്റർ ബിടെക് കംപ്യബട്ടർ സയൻസ് ആന്ഡ് എൻജിനിയറിംഗ് ബ്രാഞ്ചിന്റെ (2008 സ്കീം) “ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിംഗ് ലാബ്”, “ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ ഡവലപ്മെന്റ് ലാബ്”, പ്രാക്ടിക്കൽ യഥാക്രമം 3, 5 തീയതികളിൽ പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ കോളജ് ഓഫ് എൻജിനിയറിംഗിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഹാൾടിക്കറ്റ്
ഒന്നാം സെമസ്റ്റർ 2000 സ്കീം ഫുൾടൈം, ഒന്ന്, മൂന്ന്, നാല്, അഞ്ച് എന്നീ സെമസ്റ്ററുകളുടെ (2000 സ്കീം പാർട്ട് ടൈം), ഒന്ന്, മൂന്ന്, നാല്, അഞ്ച് എന്നീ സെമസ്റ്ററുകളുടെ (2003 സ്കീം ഈവനിംഗ്), ഒന്ന്, രണ്ട് എന്നീ സെമസ്റ്ററുകളുടെ (2006 സ്കീം പാർട്ട് ടൈം) എന്നീ മേഴ്സിചാൻസ് എംബിഎ ഡിഗ്രി പരീക്ഷകളുടെ ഹാൾടിക്കറ്റ് മൂന്നു മുതൽ സർവകലാശാലയിൽ നിന്നും കൈപ്പറ്റേണ്ട താണ്. പരീക്ഷാകേന്ദ്രം ഐഎംകെ കാര്യവട്ടം കാന്പസ്.
സ്പെഷൽ ക്ലാസ്
വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം സെമസ്റ്റർ ബിഎ ഇക്കണോമിക്സ് ഫൗണ്ടേ ഷൻ കോഴ്സ് ഇൻഫൊമാറ്റിക്സ് പ്രാക്ടിക്കൽ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നവർക്കായി ആറി ന് പാളയം എസ്ഡിഇ കംപ്യബട്ടർ ലാബിൽ സ്പെഷൽ ക്ലാസ് നടത്തുന്നു.
പരീക്ഷാഫലം
2019 മേയിൽ നടന്ന രണ്ടാം വർഷ ബിബിഎ (ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 30 വരെ അപേക്ഷിക്കാം.
പരീക്ഷാഫീസ്
23 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി (മൂന്ന് വർഷം) പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യേണ്ട വിദ്യാർഥികളിൽ പുനർമൂല്യനിർണയത്തിന് അപേക്ഷിച്ച വിദ്യാർഥികൾക്ക് ഏഴു വരെ പിഴ കൂടാതെ അപേക്ഷിക്കാം.