മൂന്നാം സെമസ്റ്റർ എംഎച്ച്ആർഎം പരീക്ഷകൾ സെപ്റ്റംബർ 25 മുതൽ
മൂന്നാം സെമസ്റ്റർ എംഎച്ച്ആർഎം (2018 അഡ്മിഷൻ റെഗുലർ, 2015 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ സെപ്റ്റംബർ 25 മുതൽ ആരംഭിക്കും. സെപ്റ്റംബർ രണ്ടുവരെയും 500 രൂപ പിഴയോടെ മൂന്നുവരെയും 1000 രൂപ സൂപ്പർഫൈനോടെ അഞ്ചുവരെയും അപേക്ഷിക്കാം.
റെഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 40 രൂപ വീതവും (പരമാവധി 200 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.
പുതുക്കിയ പരീക്ഷ തീയതി
സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടത്താനിരുന്നതും പ്രളയംമൂലം മാറ്റിവച്ചതുമായ രണ്ടാം സെമസ്റ്റർ എംഎഡ് അഡ്വാൻസ്ഡ് എജ്യൂക്കേഷണൽ റിസർച്ച് ആൻഡ്് സ്റ്റാറ്റിസ്റ്റിക്സ് എന്ന വിഷയത്തിന്റെ പരീക്ഷ 30ന് രാവിലെ 10.30 മുതൽ 12.30 വരെ പഠനവകുപ്പിൽ നടക്കും.
നാലാം വർഷ ബിഎസ്സി നഴ്സിംഗ് (2015 അഡ്മിഷൻ റെഗുലർ, 2011 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ സെപ്റ്റംബർ 27 മുതൽ ആരംഭിക്കും. സെപ്റ്റംബർ രണ്ടുവരെയും 500 രൂപ പിഴയോടെ മൂന്നുവരെയും 1000 രൂപ സൂപ്പർഫൈനോടെ അഞ്ചുവരെയും അപേക്ഷിക്കാം.
വിദ്യാർഥികൾ പേപ്പറൊന്നിന് 30 രൂപ വീതം (പരമാവധി 200 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.
പ്രാക്്ടിക്കൽ
2019 മേയിൽ നടന്ന നാലാം സെമസ്റ്റർ ബിഎസ്സി സൈബർ ഫോറൻസിക് (സിബിസിഎസ്എസ് റെഗുലർ) പരീക്ഷയുടെ പ്രാക്്ടിക്കൽ 30 മുതൽ അതാത് കോളജുകളിൽ നടക്കും.
വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
2019 ജൂലൈയിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎസ്സി ഇലക്ട്രോണിക്സ് (സിഎസ്എസ് റെഗുലർ, റീഅപ്പിയറൻസ്) പരീക്ഷയുടെ മൈക്രോ കണ്ട്രോളർ ആൻഡ് സിഗ്നൽ പ്രോസസിംഗ് ലാബ് 29, 30 തീയതികളിൽ അതത് കോളജുകളിൽ നടക്കും.
നാലാം സെമസ്റ്റർ ബിഎസ്സി മാത്തമാറ്റിക്സ് മോഡൽ രണ്ട് വൊക്കേഷണൽ കംപ്യൂട്ടർ സയൻസ് (സിബിസിഎസ്എസ്, 20132016 അഡ്മിഷൻ റീഅപ്പിയറൻസ്) യുജി മാർച്ച് 2019, കംപ്യൂട്ടർ സയൻസ് സിബിസിഎസ്, 2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, റീഅപ്പിയറൻസ്) യുജി മേയ് 2019 പരീക്ഷകളുടെ പ്രാക്ടിക്കൽ (സോഫ്റ്റ്വെർ ലാബ് നാല്) 30 മുതൽ ആരംഭിക്കും.
വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
എംപിഇഎസ് സംവരണ സീറ്റൊഴിവ്
സ്കൂൾ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആൻഡ സ്പോർട്സ് സയൻസസിൽ എംപിഇഎസ് റെഗുലർ പ്രോഗ്രാമിൽ എസ്സി, എസ്ടി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്.
ബിപിഇഎസ്, ബിപിഎഡ്, ബിപിഇ യോഗ്യതയുള്ളവർ അസൽ രേഖകളുമായി 29ന് രാവിലെ 10.30ന് ഓഫീസിൽ എത്തണം. 04812732368.
പരീക്ഷഫലം
2018 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ ബിഎസ്സി സിബിസിഎസ് മോഡൽ ഒന്ന്, രണ്ട്, മൂന്ന് (2017 അഡ്മിഷൻ റെഗുലർ), സിബിസിഎസ്എസ് മോഡൽ മൂന്ന് സൈബർ ഫോറൻസിക് (2017 അഡ്മിഷൻ) റെഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ അപേക്ഷിക്കാം.
2018 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ ബിബിഎ, ബിസിഎ, ബിബിഎം, ബിഎസ്ഡബ്ല്യു, ബിടിടിഎം, ബിഎഫ്ടി സിബിസിഎസ് (മോഡൽ മൂന്ന്) റെഗുലർ (2017 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ അപേക്ഷിക്കാം.
2018 നവംബർ, 2019 ഏപ്രിൽ മാസങ്ങളിൽ ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസിൽ നടത്തിയ രണ്ടും മൂന്നും സെമസ്റ്റർ എംഎ (ഗാന്ധിയൻ സ്റ്റഡീസ്, ഡെവലപ്മെന്റ് സ്റ്റഡീസ് സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 മാർച്ചിൽ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി (സൈക്കോളജി സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.