പ്രാക്ടിക്കൽ
Tuesday, August 27, 2019 9:14 PM IST
രണ്ടാം സെമസ്റ്റർ എംസിഎ (2015 സ്കീം റെഗുലർ ആൻഡ് സപ്ലിമെന്ററി) പ്രാക്ടിക്കൽ 2019 സെപ്റ്റംബർ രണ്ട്, മൂന്ന് തീയതികളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് കാര്യവട്ടം, ഏഴാം സെമസ്റ്റർ ബിടെക് ഡിഗ്രി, ഒക്ടോബർ 2019 (2013 സ്കീം 2013 അഡ്മിഷൻ സപ്ലിമെന്ററി) ഓണ്ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ സെപ്റ്റംബർ രണ്ടുവരെയും 150 രൂപ പിഴയോടെ സെപ്റ്റംബർ നാലുവരെയും 400 രൂപ പിഴയോടെ സെപ്റ്റംബർ ആറുവരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2019 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ (പൊളിറ്റിക്കൽ സയൻസ്, ഹിന്ദി), എംഎസ്സി (മാത്തമാറ്റിക്സ്, സുവോളജി) പരീക്ഷാഫലങ്ങൾ വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്ക് സെപ്റ്റംബർ ഏഴുവരെ അപേക്ഷിക്കാം. 2019 ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് ബിഎ എൽഎൽബി/ബികോം എൽഎൽബി/ബിബിഎ എൽഎൽബി പരീക്ഷാഫലം വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും സെപ്റ്റംബർ ഏഴുവരെ അപേക്ഷിക്കാം.
സ്പോട്ട് അഡ്മിഷൻ
കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗിൽ ഒന്നാം വർഷ ബിടെക് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് (ഇസി, സിഎസ്, ഐടി ബ്രാഞ്ചുകൾ) സ്പോട്ട് അഡ്മിഷൻ 30, 31 തീയതികളിൽ രാവിലെ 10 മുതൽ കോളജിൽ നടത്തും.
യു.ജി/പി.ജി പ്രവേശനം 2019: ഒഴിവുള്ള എസ്സി/എസ്ടി സീറ്റുകളിലേക്ക് പ്രവേശനം
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള ന്യൂനപക്ഷപദവിയുളള പിന്നോക്ക സമുദായ കോളജുകളിലെ ഒഴിവുളള എസ്സി/എസ്ടി സീറ്റുകൾ (യു.ജി/പി.ജി) നിയമാനുസൃതം ബന്ധപ്പെട്ട സമുദായത്തിലെ വിദ്യാർഥികൾക്ക് മാറ്റി നൽകി പ്രവേശനം നടത്തുന്നു. നിലവിൽ സർവകലാശാല തയാറാക്കി കോളജുകളിൽ നിലനിൽക്കുന്ന കമ്മ്യൂണിറ്റി റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. റാങ്ക് പട്ടികയിൽ ഉൾപ്പെടാത്ത ആരേയും പ്രവേശനത്തിന് പരിഗണിക്കുന്നതല്ല. 30നു രാവിലെ 11നു മുൻപ് ബന്ധപ്പെട്ട കോളജിൽ ഹാജരാകണം. നിശ്ചിത സമയത്തിനകം ഹാജരാകുന്ന കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികളിൽ നിന്നും റാങ്ക് അടിസ്ഥാനമാക്കി പ്രവേശനം നടത്തും. ഓൾ സെയിന്റ്സ് കോളജ് തിരുവനന്തപുരം, സെന്റ് സേവിയേഴ്സ് കോളജ്, തുന്പ, തിരുവനന്തപുരം, ക്രിസ്റ്റ്യൻ കോളജ്, കാട്ടാക്കട, ഇക്ബാൽ കോളജ്, പെരിങ്ങമല, മന്നാനിയ കോളജ്, പാങ്ങോട്, എംഎസ്എം കോളജ് കായംകുളം, ടികെഎം ആർട്സ് ആന്റ് സയൻസ് കോളജ്, കൊല്ലം, സെന്റ് ജോസഫ്സ് കോളജ് ഫോർ വിമൻ, ആലപ്പുഴ എന്നീ കോളജുകളിലെ ഒഴിവു വന്ന സീറ്റുകളാണ് ബന്ധപ്പെട്ട റാങ്ക് പട്ടികയിൽ നിന്നും നികത്തുന്നത്. നിശ്ചിത തീയതിയിലും, സമയത്തും ബന്ധപ്പെട്ട കോളജുകളിൽ ഹാജരാകാൻ ശ്രദ്ധിക്കേണ്ടതാണ്. ഒഴിവുകളുടെ വിവരം ബന്ധപ്പെട്ട കോളജിൽ പ്രസിദ്ധപ്പെടുത്തും. സർവകലാശാലയിലേക്ക് അപേക്ഷകൾ ഒന്നും തന്നെ അയക്കേണ്ടതില്ല.
സീറ്റ് ഒഴിവ്
സർവകലാശാലയുടെ മനഃശാസ്ത്രവിഭാഗത്തോടനുബന്ധിച്ചു പ്രവർത്തിക്കുന്ന സെന്റർ ഫോർ ജെറിയാട്രിക് സ്റ്റഡീസിൽ നടത്തിവരുന്ന ഒരു വർഷ ദൈർഘ്യമുള്ള പി.ജി ഡിപ്ലോമ കോഴ്സിൽ (P.G.D.C.(G)) 15 സീറ്റുകൾ ഒഴിവുണ്ട്. കോഴ്സ് ഫീസ്: 15,000 രൂപ. ക്ലാസുകൾ: ശനി, ഞായർ ദിവസങ്ങളിൽ. താത്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകുക. വിശദവിവരങ്ങൾക്ക്: 9447221421.