മൂസാ എ ബക്കർ എൻഡോവ്മെന്റ് പ്രഭാഷണം നടത്തി
തേഞ്ഞിപ്പലം: കോമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് മുൻ മേധാവിയായിരുന്ന എം.എ. ബക്കറിന്റെ പേരിലുള്ള എൻഡോവ്മെന്റ് പ്രഭാഷണം കാലിക്കട്ട് സർവകലാശാലാ കോമേഴ്സ് പഠനവകുപ്പും സ്റ്റാഫ് ഓർഗനൈസേഷനും സംയുക്തമായി സംഘടിപ്പിച്ചു.
എൻഡോവ്മെന്റ് പ്രഭാഷണം ഊരാളുങ്കൽ സഹകരണ സൊസൈറ്റി സിഇഒ രവീന്ദ്രൻ കസ്തൂരി നിർവഹിച്ചു. വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. വിമർശനങ്ങളെ വകവയ്ക്കാതെ സ്വന്തം അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറഞ്ഞിരുന്ന ആകർഷക വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഡോ.എം.എ.ബക്കറെന്ന് അദ്ദേഹം അനുസ്മരിച്ചു. ചടങ്ങിൽ പ്രോവൈസ് ചാൻസലർ ഡോ. പി. മോഹൻ അധ്യക്ഷത വഹിച്ചു. പി. പ്രേമരാജൻ, ആർ.എസ്. പണിക്കർ, ഡോ. എം.എ. ജോസഫ്, ഡോ. ഇ.കെ. സതീഷ്, ഡോ. വിജയചന്ദ്രൻ പിള്ള, ഡോ. ജോണ്സണ് , പ്രവീണ്‍ എന്നിവർ പ്രസംഗിച്ചു.