കുസാറ്റിൽ എംടെക്, പിഎച്ച്ഡി അഡ്മിഷൻ ടെസ്റ്റ്
Saturday, June 15, 2019 11:03 PM IST
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഇലക്ട്രോണിക്സ് വകുപ്പിൽ വിഎൽഎസ്ഐ ആന്റ് എംബഡഡ് സിസ്റ്റംസ്, റോബട്ടിക്സ് ആൻഡ് ഇന്റലിജന്റ് സിസ്റ്റംസ് ആൻഡ് മൈക്രോവേവ് ആൻഡ് റഡാർ എൻജിനിയറിംഗ് എന്നീ സ്പെഷലൈസേഷനോടെയുള്ള എംടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനിയറിംഗ് കോഴ്സിലേക്കുള്ള വകുപ്പുതല പ്രവേശന പരീക്ഷ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് ഡിപ്പാർട്ട്മെന്റിൽ നടക്കും. കുസാറ്റ് പ്രവേശന പരീക്ഷ (CAT19) എംടെക്ക് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കു പരീക്ഷയ്ക്കു ഹാജരാകാം.
ഇലക്ട്രോണിക്സ് വകുപ്പിൽ പിഎച്ച്ഡി വകുപ്പുതല പ്രവേശന പരീക്ഷ ജൂണ്‍ 25ന് രാവിലെ 10ന് നടക്കും. ഫോണ്‍: 0484 2576253, വെബ്സൈറ്റ്: admission.cusat.ac.in