മലയാള സർവകലാശാല: പ്രവേശനപരീക്ഷ എട്ടിന്
തിരൂർ: മലയാള സർവകലാശാലയുടെ വിവിധ എംഎ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ എട്ടിനു രാവിലെ പത്തിന് സംസ്ഥാനത്തെ എട്ടു് കേന്ദ്രങ്ങളിലായി നടക്കും.
തിരുവനന്തപുരം കോട്ടണ്‍ഹിൽ ഗവണ്മെന്റ് ഗേൾസ് എച്ച്എസ്, കോട്ടയം ഗവണ്മെന്റ് മോഡൽ എച്ച്എസ്എസ്, എറണാകുളം ഗവണ്മെന്റ് ഗേൾസ് എച്ച്എസ്, തൃശൂർ ഗവണ്മെന്റ് മോഡൽ ബോയ്സ് എച്ച്എസ്, തിരൂർ മലയാള സർവകലാശാല, പാലക്കാട് മോത്തിലാൽ എച്ച്എസ്എസ്, കോഴിക്കോട് നടക്കാവ് ഗവണ്മെന്റ് ഗേൾസ് എച്ച്എസ്എസ്, കണ്ണൂർ ഗവണ്മെന്റ് വിഎച്ച്എസ് എന്നിവിടങ്ങളിലാണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷ നടക്കുക. ഭാഷാശാസ്ത്രം, മലയാളം (സാഹിത്യ പഠനം, സാഹിത്യ രചന), സംസ്കാര പൈതൃകപഠനം, ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻസ്, പരിസ്ഥിതിപഠനം, തദ്ദേശവികസന പഠനം, ചരിത്രപഠനം, സോഷ്യോളജി, ചലച്ചിത്ര പഠനം എന്നി എംഎ കോഴ്സുകളിലാണ് പ്രവേശനം. ഹാൾടിക്കറ്റുകൾ തപാലിലും ഇമെയിലിലും അയച്ചിട്ടുണ്ട്. ലഭിക്കാത്തവർ തിരിച്ചറിയൽ കാർഡുമായി പരീക്ഷാ ദിവസം തങ്ങൾ അപേക്ഷിച്ച കേന്ദ്രങ്ങളിൽ എത്തിയാൽ ഡ്യൂപ്ലിക്കറ്റ് ഹാൾ ടിക്കറ്റ് നൽകും.