സ്കോളർഷിപ് വിതരണം നാളെ
Saturday, July 28, 2018 11:01 PM IST
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല സംസ്കൃത പ്രചാരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും യുപി മുതൽ ഹയർ സെക്കൻഡറിതലം വരെ സംസ്കൃതത്തിൽ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ആദ്യവിതരണവും 30ന് രാവിലെ ഒന്പതിന് സർവകലാശാല കനകധാരാ ഓഡിറ്റോറിയത്തിൽ മന്ത്രി സി. രവീന്ദ്രനാഥ് നിർവഹിക്കും. വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് അധ്യക്ഷത വഹിക്കും.