ദ്വിദിന ദേശീയ ഹിന്ദി സെമിനാര്‍
കൊച്ചി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല ഹിന്ദി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാര്‍ 24നും 25നും കാലടി മുഖ്യ കാമ്പസിലുള്ള ലാംഗ്വേജ് ബ്ലോക്കിലെ സെമിനാര്‍ ഹാളില്‍ നടക്കും.
‘ഹിന്ദി നാടകങ്ങളിലെ ആദിവാസി ജീവിതം’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന സെമിനാറിന്റെ ഉദ്ഘാടനം ഡോ. ഷെമീം അലിയാര് നിര്‍വഹിക്കും. ഹിന്ദി എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ വന്ദന ടെട്ടെ മുഖ്യപ്രഭാഷണം നടത്തും.