പരീക്ഷാ അപേക്ഷ
Wednesday, February 10, 2021 10:06 PM IST
മാർച്ച് 23ന് ആരംഭിക്കുന്ന ഒന്നാംവർഷ എംഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം & അർഹരായ 2010 സ്കീമുകാർക്കും) പരീക്ഷയ്ക്ക് 19 മുതൽ മാർച്ച് മൂന്നുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടുകൂടി മാർച്ച് അഞ്ചുവരെയും സൂപ്പർ ഫൈനോടുകൂടി മാർച്ച് ആറുവരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷാ തിയതി
മാർച്ച് എട്ടിന് ആരംഭിക്കുന്ന ഫസ്റ്റ് ബിഎഎംഎസ് ഡിഗ്രി സപ്ലിമെന്ററി (2010, 2012 & 2016 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാ ഡെസർട്ടേഷൻ
മാര്‍ച്ചില്‍ നടക്കുന്ന മൂന്നാംവര്‍ഷ എംഎസ്സി മെഡിക്കല്‍ ഫിസിയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഡെസർട്ടേഷൻ 16നു വൈകുന്നേരം അഞ്ചിനകം സർവകലാശാലയിൽ സമർപ്പിക്കണം. ഫൈനോടുകൂടി ഡെസർട്ടേഷൻ 18നു വൈകുന്നേരം അഞ്ചുവരെയും സർവകലാശാലയിൽ സമർപ്പിക്കാം.
പരീക്ഷാഫലം
അവസാന വർഷ ബിഡിഎസ് പാർട്ട് 1 റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം, അവസാന വർഷ ബിഡിഎസ് പാർട്ട് 2 സപ്ലിമെന്ററി പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്റെയും പകർപ്പ് എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 22നകം അപേക്ഷിക്കണം.