കണ്ണൂർ: കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസിൽ സ്ഥിതി ചെയ്യുന്ന എൻവിറോൺമെന്‍റൽ സ്റ്റഡീസ് പഠന വകുപ്പിൽ അഞ്ചു വർഷ എൻവിറോൺമെന്‍റൽ സയൻസ് ഇന്‍റഗ്രേറ്റഡ് പ്രോഗ്രാമിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ നാളെ രാവിലെ 10:30 ന് അസൽ സർട്ടിഫികറ്റുകൾ സഹിതം പഠന വകുപ്പിൽ ഹാജരാവണം. 9995950671, 9946349800, 9746602652.

പ്രൈവറ്റ് രജിസ്ട്രേഷൻ പ്രവേശനം: 30 വരെ അപേക്ഷിക്കാം

കണ്ണൂർ സർവകലാശാല 202526 അധ്യയന വർഷത്തേക്കുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ (FYUGP പാറ്റേൺ), ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ, സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവ യിലേക്കുള്ള പ്രവേശനത്തിന് 150 രൂപ ഫൈനോടുകൂടി 30 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകൾ സർവകലാശാല വെബ്സൈറ്റിലെ (www.kannuruniversity.ac.in) പേയ്മെന്‍റ്ഇന്‍റഗ്രേറ്റഡ് രജിസ്ട്രേഷൻ ലിങ്ക് വഴി സമർപ്പിക്കണം (ACADEMICS > PRIVATE REGISTRATION > REGISTRATION ലിങ്ക്). അപേക്ഷകളുടെ പ്രിന്‍റൗട്ടും അനുബന്ധ രേഖകളും 04.10.2025ന് മുമ്പ് സർവകലാശാലയിൽ സമർപ്പിക്കേണ്ടതാണ്.

പ്രൈവറ്റ് രജിസ്ട്രേഷൻ, വിദൂര വിദ്യാഭ്യാസം ഗ്രേഡ് കാർഡ് വിതരണം

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ സ്കീമിൽ (2022 പ്രവേശനം) പയ്യന്നൂർ കോളജ്, പയ്യന്നൂർ, സിഎഎസ് കോളജ്, മാടായി, സർ സയ്യിദ് കോളജ്, തളിപ്പറമ്പ്, പിആർഎൻഎസ്എസ് കോളജ്, മട്ടന്നൂർ, എസ്ഇഎസ് കോളജ്, ശ്രീകണ്ഠപുരം, എംജി കോളജ്, ഇരിട്ടി, നിർമലഗിരി കോളജ്, കൂത്തുപറമ്പ്, എസ്എൻ കോളജ്, കണ്ണൂർ, ഗവ. ബ്രണ്ണൻ കോളജ്, തലശേരി, കെഎംഎം വിമൻസ് കോളജ്, കണ്ണൂർ എന്നിവ പരീക്ഷാ കേന്ദ്രങ്ങളായി തെരഞ്ഞെടുത്തു. ബിഎ ഇക്കണോമിക്സ്/ ബിഎ അഫ്സൽഉൽഉലമ/ ബിഎ ഹിസ്റ്ററി/ ബിഎ പൊളിറ്റിക്കൽ സയൻസ്/ ബിബിഎ / ബികോം ഡിഗ്രി ഏപ്രിൽ 2025 പരീക്ഷ എഴുതിയ വിദ്യാർഥികളുടെ ഗ്രേഡ് കാർഡുകൾ താഴെ പറയുന്ന തീയതികളിൽ കണ്ണൂർ സർവകലാശാല താവക്കര കാന്പസിൽ രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞി മൂന്നു വരെ വിതരണം ചെയ്യുന്നു.
ഹാൾ ടിക്കറ്റ്/ സർവകലാശാല നല്കിയ തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ സഹിതം വിദ്യാർഥികൾ നേരിട്ട് ഹാജരാകേണ്ടതാണ്. നേരിട്ട് ഹാജരാകാത്ത വിദ്യാർഥികളുടെ ഗ്രേഡ് കാർഡുകൾ മറ്റുള്ളവരുടെ കൈവശം നൽകുന്നതല്ല.

19.09.2025

1. ബികോം (പയ്യന്നൂർ കോളജ്, സിഎഎസ് കോളജ്, മാടായി, സർ സയ്യിദ് കോളജ്, തളിപ്പറമ്പ്, പിആർഎൻഎസ്എസ് കോളജ്, മട്ടന്നൂർ, എസ്ഇഎസ് കോളജ്, ശ്രീകണ്ഠപുരം, എംജി. കോളജ്, ഇരിട്ടി, ഗവ. ബ്രണ്ണൻ കോളജ്, തലശേരി എന്നിവ പരീക്ഷാ കേന്ദ്രങ്ങളായി തെരഞ്ഞെടുത്തവരുടേത്)

2. ബിഎ ഹിസ്റ്ററി (കണ്ണൂർ ജില്ലയിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളും തെരഞ്ഞെടുത്തവരുടേത്)

20.09.2025

1. ബികോം (എസ്എൻ കോളജ്, കണ്ണൂർ, നിർമലഗിരി കോളജ്, കൂത്തുപറമ്പ്, കെഎംഎം വിമൻസ് കോളജ്, കണ്ണൂർ എന്നിവ പരീക്ഷാ കേന്ദ്രങ്ങളായി തെരഞ്ഞെടുത്തവരുടേത്)

22.09.2025,

(കണ്ണൂർ ജില്ലയിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളും തെരഞ്ഞെടുത്തവരുടേത്)

1. ബിഎ അഫ്സൽ ഉൽ ഉലമ
2. ബിഎ. ഇക്കണോമിക്സ്
3. ബിഎ. പൊളിറ്റിക്കൽ സയൻസ്
4. ബിബിഎ.

പ്രായോഗിക, വാചാ പരീക്ഷകൾ

രണ്ടാം സെമസ്റ്റർ പിജി ഡിഎൽഡി (റെഗുലർ/സപ്ലിമെന്‍ററി), മേയ് 2025 പ്രായോഗിക, വാചാ പരീക്ഷകൾ തങ്കയം, ഫാപ്പിൻസ് കമ്യൂണിറ്റി കോളജ് ഓഫ് ബിഹേവിയർ മാനേജ്മെന്‍റിൽ സെപ്റ്റംബർ 26 ന് നടത്തുന്നതാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടേണ്ടതാണ്.

തീയതി നീട്ടി

അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റർ ബിരുദ (റെഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് ) നവംബർ 2025 പരീക്ഷകൾക്ക് ഇന്നു വരെ പിഴയില്ലാതെയും 19 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.