ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ നാ​ലാം സെ​മ​സ്റ്റ​ർ ബി​ബി​എ ഏ​പ്രി​ൽ 2025 സെ​ഷ​ൻ (റ​ഗു​ല​ർ 2023 പ്ര​വേ​ശ​നം/ സ​പ്ലി​മെ​ന്‍റ​റി 2020, 2021, 2022 പ്ര​വേ​ശ​നം) വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​ൻ​ഡ​സ്ട്രി​യ​ൽ വി​സി​റ്റ് റി​പ്പോ​ർ​ട്ട് 30ന് ​വൈ​കു​ന്നേ​രം നാ​ലി​ന് മു​ന്പാ​യി സ്കൂ​ൾ ഓ​ഫ് ലൈ​ഫ് ലോം​ഗ് ലേ​ണിം​ഗി​ൽ സ​മ​ർ​പ്പി​ക്ക​ണം. ഇ​ൻ​ഡ​സ്ട്രി​യ​ൽ വി​സി​റ്റ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ Academics – Syllabus – Private Registration ലി​ങ്കി​ൽ ല​ഭ്യ​മാ​ണ്.

(https://www.kannuruniversity.ac.in/en/academics/syllabus/privateregistration/ug/) 2020, 2021, 2022 പ്ര​വേ​ശ​നം വി​ദ്യാ​ർ​ഥി​ക​ളി​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ വി​സി​റ്റ് റി​പ്പോ​ർ​ട്ട് (സ​പ്ലി​മെ​ന്‍റ​റി) സ​മ​ർ​പ്പി​ക്കു​ന്ന​വ​ർ, നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദം (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) ഏ​പ്രി​ൽ 2025 സെ​ഷ​ൻ പ​രീ​ക്ഷ​യി​ലെ, ഈ ​പേ​പ്പ​ർ നി​ർ​ബ​ന്ധ​മാ​യും ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രാ​യി​രി​ക്ക​ണം.

പ​രീ​ക്ഷാ വി​ജ്ഞാ​പ​നം

യ​ഥാ​ക്ര​മം ഒ​ക്ടോ​ബ​ർ 10,14 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്പ​ത് , അ​ഞ്ച് സെ​മ​സ്റ്റ​ർ ബി​എ​എ​ൽ​എ​ൽ ബി (​റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി ) ന​വം​ബ​ർ 2025 പ​രീ​ക്ഷ​ക​ൾ​ക്ക് ഈ ​മാ​സം 10 മു​ത​ൽ 16 വ​രെ പി​ഴ​യി​ല്ലാ​തെ​യും18 വ​രെ പി​ഴ​യോ​ടു കൂ​ടി​യും അ​പേ​ക്ഷി​ക്കാം.

ഒ​ക്ടോ​ബ​ർ 14 ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി (റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി ) ന​വം​ബ​ർ 2025 പ​രീ​ക്ഷ​ക​ൾ​ക്ക് ഈ ​മാ​സം 11 മു​ത​ൽ 16 വ​രെ പി​ഴ​യി​ല്ലാ​തെ​യും18 വ​രെ പി​ഴ​യോ​ടു കൂ​ടി​യും അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ വി​ജ്ഞാ​പ​ന​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ് .