ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗവ, എയ്ഡഡ് കോ​ളജു​ക​ളി​ലെ നാ​ലു​വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കും സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ഇ​ന്‍റഗ്രേറ്റഡ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കും എസ്‌സി, എസ്ടി വി​ഭാ​ഗ​ത്തി​ലു​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ ഒ​ഴി​വു​ക​ളി​ലേ​ക്കു​മു​ള്ള സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ജൂ​ലൈ 19 മു​ത​ൽ ജൂ​ലൈ 21 വ​രെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രൊ​ഫൈ​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ സ്പോ​ട്ട് അ​ഡ്മി​ഷ​ന് വേ​ണ്ടി അ​പേ​ക്ഷ​ക​ൾ അ​ത​ത് കോ​ള​ജു​ക​ളി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക്കു​ക​യോ, ഇ ​മെ​യി​ൽ അ​യ​ക്കു​ക​യോ ചെ​യ്യേ​ണ്ട​തി​ല്ല. അ​പേ​ക്ഷ​ക​ർ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യി​ൽ നി​ല​വി​ൽ ഓ​പ്‌​ഷ​നു​ക​ളൊ​ന്നും ഉ​ണ്ടാ​വു​ക​യി​ല്ല. പ്രൊ​ഫൈ​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് 200 രൂ​പ ക​റ​ക്ഷ​ൻ ഫീ ​ഒ​ടു​ക്കി​യ​തി​നു ശേ​ഷം സ്പോ​ട്ട് അ​ഡ്മി​ഷ​ന് ആ​വ​ശ്യ​മാ​യ 10 ഓ​പ്ഷ​നു​ക​ൾ അ​പേ​ക്ഷ​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. ക​റ​ക്ഷ​ൻ ഫീ​സി​ന​ത്തി​ൽ 200 രൂ​പ ഒ​രു ത​വ​ണ ഒ​ടു​ക്കി​യി​ട്ടു​ള്ള​വ​ർ വീ​ണ്ടും ഒ​ടു​ക്കേ​ണ്ട​തി​ല്ല. വേ​ക്ക​ൻ​സി ലി​സ്റ്റ് സ​ർ​വ​ക​ലാ​ശാ​ല അ​ഡ്മി​ഷ​ൻ വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.
വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ അ​ലോ​ട്ട്മെ​ന്‍റിൽ നി​ന്ന് പു​റ​ത്താ​യ​വ​ർ​ക്കും നി​ല​വി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച​വ​ർ​ക്കും പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​വ​ർ​ക്കും സ്പോ​ട്ട് അ​ഡ്മി​ഷ​ന് അ​വ​സ​ര​മു​ണ്ട്. ഇ​തു​വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ത്ത​വ​ർ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെയ്യണം. സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും പ്രൊ​ഫൈ​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് നി​ർ​ബ​ന്ധ​മാ​യും ഓ​പ്‌​ഷ​നു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കണം. അ​ല്ലാ​ത്ത പ​ക്ഷം സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രി​ക്കി​ല്ല.
സം​വ​ര​ണ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ ഇ​ൻ​ഡ​ക്സ് മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജ​ന​റ​ൽ കാ​റ്റ​ഗ​റി​യി​ലേ​ക്ക് മാ​റാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജ​ന​റ​ൽ കാ​റ്റ​ഗ​റി​യി​ൽ ഉ​ള്ള ഒ​ഴി​വു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ് വ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഗ​വ, എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള സ്പോ​ട് അ​ഡ്മി​ഷ​ൻ ന​ട​ക്കു​ന്ന​ത് ജൂ​ലൈ 22,23 തീയതികളിലായിരിക്കും . സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​ർ​ഹ​രാ​യ​വ​രെ കോ​ള​ജ് അ​ധി​കാ​രി​ക​ൾ അ​പേ​ക്ഷ​യി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന ഫോ​ൺ ന​മ്പ​ർ മു​ഖേ​ന ബ​ന്ധ​പ്പെ​ടും.ഇ​തി​ന​കം പ്ര​വേ​ശ​നം ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ, സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ല​ഭി​ച്ച കോ​ളജു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് ഹാ​ജ​രാ​യി പ്ര​വേ​ശ​നം ഉ​റ​പ്പു​വ​രു​ത്തി​യ​തി​ന് ശേ​ഷം മാ​ത്ര​മേ മു​ന്പ് പ്ര​വേ​ശ​നം ല​ഭി​ച്ച കോ​ളജി​ൽ നി​ന്ന് ടി.​സി വാ​ങ്ങേ​ണ്ട​തു​ള്ളൂ.ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​ർ: 7356948230, 04972715227, ഇ​മെ​യി​ൽ ഐ​ഡി : ugdoa@ kannuruniv.ac.in. വെ​ബ്സൈ​റ്റ് : www.admission.kannuruniversity.ac.in

തീയതി നീട്ടി

സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം എ, എംഎസ് സി, എം സി എ, എം ലൈബ് ഐ എസ് സി, എൽഎൽഎം. എംബിഎ, എംപിഇഎസ് (സിബിസിഎസ്എസ് റഗുലർ, സപ്ലിമെന്‍ററി) മേയ് 2025 പരീക്ഷയുടെ ഇന്‍റേണൽ മാർക് (CE Marks) അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയതി 22 വരെ നീട്ടി.

സീറ്റൊഴിവ്

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാന്പസിൽ ൽ ഡിപ്പാർട്മെന്‍റ് ഓഫ് ഹിസ്റ്ററി യിൽ എം എ ചരിത്രത്തിൽ ഇഡബ്ല്യുഎസ് വിഭാഗത്തിൽ മൂന്ന് സീറ്റ്‌ കൾ ഒഴിവുണ്ട്. താത്പര്യമുള്ള മേൽപറഞ്ഞ വിഭാഗത്തിൽപെട്ട വിദ്യാർഥികൾ മതിയായ രേഖകളോടെ 18/7/2025ന് ചരിത്രവിഭാഗത്തിൽ ഹാജരാകണം. ഫോൺ. 9495890176.

കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ ;ജാനകി അമ്മാൾ കാന്പസിൽ എംഎ ഇംഗ്ലീഷിന് അഞ്ച് എസ് സി സീറ്റും എൽസി, എസ്ടി വിഭാഗങ്ങളിൽ ഒരോ സീറ്റുകൾ വീതവും ഒഴിവുണ്ട്.
യോഗ്യരായവർ 18/07/2025 നു രാവിലെ 10.30 നു വകുപ്പ് തലവൻ മുൻപാകെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

കണ്ണൂർ സർവകലാശാലയുടെ ഫിസിക്സ് പഠന വകുപ്പിൽ എം എസ് സി ഫിസിക്സ് (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) കോഴ്സിൽ എസ്‌സി, എസ്ടി വിഭാഗങ്ങളിൽ ഏതാനം സീറ്റുകൾ ഒഴിവുണ്ട്. . എസ്‌സി, എസ്ടി വിഭാഗക്കാരുടെ അഭാവത്തിൽ മറ്റ് വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളെ പരിഗണിക്കുന്നതായിരിക്കും. അർഹതപ്പെട്ട വിദ്യാർഥികൾ സർട്ടിഫിക്കറ്റുകളും അസലും പകർപ്പും സഹിതം 18 ന് രാവിലെ 11.30 ന് എടാട്ടുള്ള പഠന വകുപ്പിൽ ഹാജരാകണം. ഫോൺ :9447649820, 04972806401.

പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എംഎസ് സി ബയോടെക്നോളജി പ്രോഗ്രാമിൽ എസ് സി, എസ് ടി വിഭാഗത്തിൽ ഏതാനം സീറ്റുകൾ ഒഴിവുണ്ട്. 50 ശതമാനം മാർക്കിൽ കുറയാത്ത ബിഎസ്‌സി ബയോടെക്നോളജി/ മൈക്രോബയോളജി/ ബയോകെമിസ്ട്രി/ കെമിസ്ട്രി/ സുവോളജി/ ബോട്ടണി/ പ്ലാന്‍റ് സയൻസ്/ ലൈഫ് സയൻസ് അല്ലെങ്കിൽ മൈക്രോ ബയോളജി/ബയോടെക്നോളജി ഒരു വിഷയമായി പഠിച്ച മറ്റ് ഏതെങ്കിലും വിഷയം യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി വകുപ്പിൽ 19.07.2025 രാവിലെ 11ന് മുന്പ് ഹാജരാകണം. ഫോൺ: 9496540524

പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എംഎസ് സികംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ എസ്‌സി എസ്ടി, ഇഡബ്ല്യുഎസ് ഈഴവ/തീയ്യ/ബില്ലവ (ഇടിബി) വിഭാഗത്തിൽ ഏതാനം സീറ്റ് ഒഴിവുണ്ട്. ബി എസ് സി ലൈഫ് സയൻസ് വിഷയങ്ങൾ /കെമിസ്ട്രി / ഫിസിക്സ് / കംപ്യൂട്ടർ സയൻസ് / മാത്തമാറ്റിക്സ് യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 19.07.2025 രാവിലെ 11ന് മുന്പായി ഹാജരാകണം. ഫോൺ: 9496540524.

ഹാൾടിക്കറ്റ്

കണ്ണൂർ മഹാത്മാഗാന്ധി സർവകലാശാലകളുടെ ജോയിന്‍റ് എംഎസ്‌സി പ്രോഗ്രാമുകളുടെ എംഎസ് സി ഫിസിക്സ് / കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) ) രണ്ടാം സെമസ്റ്റർ (സി എസ്സ് എസ്സ് റഗുലർ / സപ്ലിമെന്‍ററി), മേയ് 2025 പരീക്ഷകളുടെ ഹാൾടിക്കറ്റ്, നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ടൈം ടേബിൾ

12.08.2025ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലേയും സെന്‍ററുകളിലെയും ആറാം സെമസ്റ്റർ എം സി എ (സപ്ലിമെന്‍ററി 2019 അഡ്മിഷൻ ലാറ്ററൽ എൻട്രി ഉൾപ്പെടെ ) മേയ് 2025 പരീക്ഷയുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു