അഫിലിയേറ്റഡ് കോളജുകളിലെയും സെന്‍ററുകളിലും ഇന്നു നടത്താനിരുന്ന നാലാം സെമസ്റ്റർ എംബിഎ ഏപ്രിൽ 2024 പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അഡീഷണൽ മാർജിനിൽ ഇൻക്രീസ്
കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ 2024 25 അധ്യയനവർഷത്തിലെ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ സീറ്റുകളുടെ എണ്ണത്തിൽ വർധനവിന് (അഡീഷണൽ മാർജിനിൽ ഇൻക്രീസ്) അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി തിങ്കളാഴ്ച വൈകുന്നേരം അഞ്ചുവരെ നീട്ടി. തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
എൻഎസ് എസ് അവാർഡ്; അപേക്ഷാ തീയതി നീട്ടി
2023 24 വർഷത്തെ കണ്ണൂർ സർവകലാശാലാ തല എൻഎസ് എസ് അവാർഡിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 17 ആയി പുതുക്കി നിശ്ചയിച്ചിരിക്കുന്നു.
ഡെവലപ്മെന്‍റ് ഓഫീസർ; അപേക്ഷാ തീയതി നീട്ടി
കണ്ണൂർ സർവകലാശാലയിൽ ഡെപ്യൂട്ടേഷൻ/ കരാർ അടിസ്ഥാനത്തിൽ ഡെവലപ്മെന്‍റ് ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നതിന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 14 വരെ നീട്ടി.