University News
പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ എംബിഎ (ഏപ്രിൽ 2023) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു. സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ വിജ്ഞാപനം

അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്), ഏപ്രിൽ 2024 പരീക്ഷകൾക്ക് 02.05.2024 മുതൽ 08.05.2024 വരെ പിഴയില്ലാതെയും 10.05.2024 വരെ പിഴയോട് കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം വെബ്‌സൈറ്റിൽ ലഭ്യമാണ്.

മേഴ്‌സി ചാൻസ്

അഫിലിയേറ്റഡ് കോളജുകളിൽ 2014 മുതൽ 2019 വരെയുള്ള വർഷങ്ങളിൽപ്രവേശനം നേടിയ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കുള്ള രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ മേഴ്‌സി ചാൻസ് (ഏപ്രിൽ 2024) പരീക്ഷകൾക്ക് പിഴയില്ലാതെ 02.05.2024 മുതൽ 08.05.2024 വരെയും പിഴയോടുകൂടി 10.05.2024 വരെയും അപേക്ഷിക്കാം. മേഴ്‌സി ചാൻസ് പരീക്ഷ എഴുതുവാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും വിജ്ഞാപനത്തിൽ പ്രതിപാദിച്ച പ്രകാരം ഫീസ് അടച്ച് റീ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്. പരീക്ഷാ വിജ്ഞാപനം വെബ്‌സൈറ്റിൽ ലഭ്യമാണ്.