University News
പരീക്ഷാഫലം
സർവകലാശാലയുടെ സ്‌കൂൾ ഓഫ് പെഡഗോജിക്കൽ സയൻസ് പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എംഎഡ് ഡിഗ്രി (സിബിസിഎസ്എസ് റെഗുലർ/ സപ്ലിമെന്‍ററി) നവംബർ 2023 പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുന:പരിശോധന/ സൂഷ്മപരിശോധന/ ഫോട്ടോ കോപ്പി എന്നിവയ്ക്ക് ഏപ്രിൽ ഒന്പതിന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.

ഹാൾ ടിക്കറ്റ്

ഏപ്രിൽ രണ്ടിന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിഎ, ബിബിഎ, ബികോം ബിരുദം പ്രൈവറ്റ് രജിസ്ട്രേഷൻ റെഗുലർ(2022 അഡ്മിഷൻ) സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് (2020, 2021 അഡ്മിഷനുകൾ) നവംബർ 2023 പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾടിക്കറ്റ് പ്രിന്‍റ് എടുത്ത ശേഷം ഫോട്ടോ പതിച്ച്‌ അറ്റസ്റ്റ് ചെയ്ത്, ഹാൾടിക്കറ്റിൽ കൊടുത്തിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഉച്ചയ്ക്കുശേഷം 1.30 ന് (വെള്ളി 2.00 മണി) തുടങ്ങുന്ന പരീക്ഷകൾക്ക് ഹാജരാകേണ്ടതാണ്. ഹാൾടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ച ഏതെങ്കിലും ഗവൺമെന്‍റ് അംഗീകൃത അസൽ തിരിച്ചറിയൽ കാർഡ് കൊണ്ടു വരണം.