പ്രായോഗിക പരീക്ഷ
Wednesday, February 22, 2023 9:44 PM IST
കണ്ണൂർ സർവകലാശാലയുടെ മൂന്നാം സെമസ്റ്റർ ബികോം നവംബർ 2022 പ്രായോഗിക പരീക്ഷകൾ ഇന്നും നാളെയുമായി അതത് കോളജുകളിൽ നടക്കും. നാലാം സെമസ്റ്റർ ബിഎസ്സി കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ് (റഗുലർ), ഏപ്രിൽ 2022ന്റെ പ്രായോഗിക പരീക്ഷ 27, 28 തീയതികളിൽ തോട്ടട കോളജ് ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടണം.
പരീക്ഷാഫലം
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ എംഎ ഇംഗ്ലീഷ് (റഗുലർ /സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് 2018 അഡ്മിഷൻ മുതൽ) ഏപ്രിൽ 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. മാർച്ച് നാലു വരെ പുനർമൂല്യ നിർണയം /സൂക്ഷ്മ പരിശോധന /പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷ സ്വീകരിക്കും.