പരീക്ഷാഫലം
Tuesday, June 14, 2022 9:33 PM IST
കണ്ണൂർ സർവകലാശാലയുടെ ആറാം സെമസ്റ്റർ ബികോം/ബിബിഎ/ബിബിഎ (ടിടിഎം)/ബിബിഎ (എഎച്ച്) (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.exam.kannuruniversity.ac.in, www.exam2.kannuruniversity.ac.in എന്നീ ലിങ്കുകളിൽ പരീക്ഷാഫലം ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും 25വരെ ഓൺലൈനായി അപേക്ഷിക്കാം.
പരീക്ഷാവിജ്ഞാപനം
അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും ആറാം സെമസ്റ്റർ എംസിഎ(റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്2016 അഡ്മിഷൻ മുതൽ), മേയ് 2022 പരീക്ഷകൾക്ക് ഇന്നുമുതൽ 20വരെ പിഴയില്ലാതെയും 22വരെ പിഴയോടെയും അപേക്ഷിക്കാം. എസ്ബിഐ ഇപേ മുഖേന ഓൺലൈനായി പരീക്ഷാഫീസ് അടച്ചാൽ മാത്രമേ 2019 അഡ്മിഷൻ വിദ്യാർഥികളുടെ പരീക്ഷാ രജിസ്ട്രേഷൻ പൂർത്തിയാകൂ. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.
പ്രായോഗിക പരീക്ഷ
രണ്ടാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി വിത്ത് ഡ്രഗ് കെമിസ്ട്രി സ്പെഷലൈസേഷന് (റഗുലർ), ഏപ്രില്‍ 2021 പ്രായോഗിക പരീക്ഷകൾ 21, 22, 23, 24, 27, 28 തീയതികളിലായി കണ്ണൂർ പള്ളിക്കുന്ന് കെഎംഎം ഗവ. വിമന്‍സ് കോളജിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടണം.