ചെതലയം ഐടിഎസ്ആറിൽ ബികോം / എംഎ സോഷ്യോളജി പ്രവേശനം
Wednesday, August 20, 2025 9:47 PM IST
വയനാട് ചെതലയത്തുള്ള കാലിക്കട്ട് സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ ( ഐടിഎസ്ആർ) താമസിച്ചുകൊണ്ട് പഠിക്കാവുന്ന ബികോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ, എംഎ സോഷ്യോളജി പ്രോഗ്രാമുകൾക്ക് സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർക്ക് ഓഗസ്റ്റ് 23ന് വൈകീട്ട് മൂന്ന് വരെ ഐടിഎസ്ആറിൽ വന്ന് പ്രവേശനം നേടാം. പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ യോഗ്യതാ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, എസ്എസ്എൽസി, ക്യാപ് ഐഡി, ടിസി, കണ്ടക്ട് സർട്ടിഫിക്കറ്റ്, തുല്യതാ സർട്ടിഫിക്കറ്റ് (ആവശ്യമെങ്കിൽ), കമ്മ്യൂണിറ്റി, ഇൻകം, നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, രണ്ട് പാസ്പോട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ചെതലയം ഐടിഎസ്ആർ ഓഫിസിൽ ഹാജരാകണം. ഫോൺ: 9645598986, 6282064516.
സർവകലാശാലാ ക്യാമ്പസിൽ വിവിധ യു.ജി. / പി.ജി. പ്രവേശനം
കാലിക്കട്ട് സർവകലാശാല ക്യാമ്പസിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി ) 2025 അധ്യയന വർഷത്തെ നാലു വർഷ ബിഎസ്സി എഐ ഹോണേഴ്സ് (എസ്ടി, ഇഡബ്ല്യൂഎസ്), എംഎസ്സി കമ്പ്യൂട്ടർ സയൻസ്, എംസിഎ ഈവനിംഗ് പ്രോഗ്രാമുകളിൽ ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ എല്ലാ യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം ഓഗസ്റ്റ് 22ന് രാവിലെ പത്തിന് സർവകലാശാല ക്യാമ്പസിൽ പ്രവർത്തിക്കുന്ന സിസിഎസ്ഐടിയിൽ ഹാജരാകണം. ഫോൺ: 8848442576, 8891301007.
ബിസിഎ സീറ്റൊഴിവ്
തൃശ്ശൂർ തളിക്കുളത്തുള്ള കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി) ബിസിഎ പ്രോഗ്രാമിന് സീറ്റൊഴിവുണ്ട്. ഇഡബ്ല്യൂഎസ്, എസ്ടി, ഈഴവ, മുസ്ലിം, സ്പോർട്സ്, എസ്എസ്ക്യു, പിഡബ്ല്യൂഡി, ലക്ഷ്വദീപ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. ക്യാപ് രജിസ്ട്രേഷൻ ചെയ്ത താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 22ന് വൈകീട്ട് മൂന്നിനുള്ളിൽ സെന്ററിൽ ഹാജരാകണം. ഫോൺ: 0487 2607112, 9846211861, 8547044182.
എംബിഎ സീറ്റൊഴിവ്
കോഴിക്കോട് കല്ലായിയിലുള്ള കാലിക്കട്ട് സർവകലാശാല സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ ( എസ്എംഎസ്) 2025 അധ്യയന വർഷത്തെ എംബിഎ പാർട്ട് ടൈം പ്രോഗ്രാമിന് ഏതാനും സീറ്റൊഴിവുണ്ട്. യോഗ്യത ഡിഗ്രി തലത്തിൽ 50 % മാർക്ക് (പിന്നോക്ക വിഭാഗക്കാർക്ക് മാർക്കിളവ് ലഭിക്കും). താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 27ന് വൈകിട്ട് നാലിന് മുൻപായി സെന്ററിൽ ഹാജരാകണം. ഫോൺ: 0495 2323748.
അപേക്ഷ നീട്ടി
ബിഎ അഫ്സൽ ഉൽ ഉലമ, ബിഎ പൊളിറ്റിക്കൽ സയൻസ്, ബികോം, ബിബിഎ പ്രോഗ്രാമുകൾക്ക് വിദൂര വിദ്യാഭാസ വിഭാഗത്തിന് കീഴിൽ 2019, 2021, 2022 വർഷങ്ങളിൽ പ്രവേശനം നേടിയവരിലും അഫിലിയേറ്റഡ് / ഓട്ടോണമസ് കോളജുകളിൽ 2019 മുതൽ 2023 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടിയവരിലും നാലാം സെമസ്റ്റർ പരീക്ഷയ്ക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താൻ കഴിയാത്തവർക്ക് പ്രസ്തുത പ്രോഗ്രാമിന്റെ അഞ്ചാം സെമസ്റ്ററിലേക്ക് സ്ട്രീം ചേഞ്ച് / പുനഃ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 22 വരെ നീട്ടി. കൂടുതൽ വിവരങ്ങൾ വിദൂര വിഭാഗം വെബ്സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ: 0494 2407356.
പരീക്ഷാഫലം
ആറാം സെമസ്റ്റർ (സിബിസിഎസ്എസ് 2020 പ്രവേശനം മുതൽ ) ഇന്റഗ്രേറ്റഡ് എംഎസ്സി ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി, എംഎസ്സി സൈക്കോളജി, എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ്, എംഎ പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്, എംഎ ഇംഗ്ലീഷ് ആൻഡ് മീഡിയാ സ്റ്റഡീസ്, എംഎ മലയാളം ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഓഗസ്റ്റ് 29 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ ബിഎഡ് ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.
സൂക്ഷ്മപരിശോധനാഫലം
നാലാം സെമസ്റ്റർ എംഎസ്സി സുവോളജി, എംഎസ്സി സൈക്കോളജി, എംഎസ്സി മൈക്രോബയോളജി, എംഎ ഇംഗ്ലീഷ്, എംഎ സംസ്കൃത ഭാഷയും സാഹിത്യവും (ജനറൽ), എംഎ പോസ്റ്റ് അഫ്സൽ ഉൽ ഉലമ ഏപ്രിൽ 2025 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.