എംബിഎ സീറ്റൊഴിവ്
Tuesday, August 19, 2025 9:40 PM IST
കുറ്റിപ്പുറത്തുള്ള കാലിക്കട്ട് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ (എസ്എംഎസ്) 2025 26 അധ്യയന വർഷത്തെ എംബിഎ പ്രോഗ്രാമിന് ഓപ്പൺ വിഭാഗത്തിലും എസ്സി, എസ്ടി, ഇഡബ്ല്യൂഎസ്, ഒബിസി സ്പോർട്സ്, ഭിന്നശേഷി, ലക്ഷ്വദീപ് എന്നീ സംവരണ വിഭാഗങ്ങളിലും സീറ്റൊഴിവുണ്ട്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള സൗകര്യം പ്രവേശന വിഭാഗം ( https://admission.uoc.ac.in/ ) വെബ്സൈറ്റിൽ ലഭ്യമാണ്. താത്പര്യമുള്ളവർ അപേക്ഷാ ഫോം, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഓഗസ്റ്റ് 22ന് ഉച്ചയ്ക്ക് 12 ന് മുൻപായി സെന്ററിൽ ഹാജരാകണം. സംവരണ സീറ്റിൽ അപേക്ഷകരില്ലാത്ത പക്ഷം പ്രസ്തുത സീറ്റുകൾ പരിവർത്തനം ചെയ്ത് പ്രവേശനം നേടാം. ഫോൺ: 0494 2607224, 9562065960.
ബിഎസ്സി സീറ്റൊഴിവ്
മലപ്പുറത്തുള്ള കാലിക്കട്ട് സർവകലാശാല സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി) 2025 അധ്യയന വർഷത്തെ ബിഎസ്സി എഐ പ്രോഗ്രാമിന് ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. ഫോൺ: 9995450 927, 8921436118.
ബിസിഎ സീറ്റൊഴിവ്
തൃശ്ശൂർ തളിക്കുളത്തുള്ള കാലിക്കട്ട് സർവകലാശാല സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി) ബിസിഎ പ്രോഗ്രാമിന് സീറ്റൊഴിവുണ്ട്. ഇഡബ്ല്യൂഎസ്, എസ്സി, ഈഴവ, മുസ്ലിം, സ്പോർട്സ്, എസ്എസ്ക്യു, പിഡബ്ല്യൂഡി, ലക്ഷ്വദീപ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. ക്യാപ് രജിസ്ട്രേഷൻ ചെയ്ത താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 20ന് വൈകീട്ട് മൂന്നിനുള്ളിൽ സെന്ററിൽ ഹാജരാകണം. ഫോൺ: 0487 2607112, 9846211861, 8547044182.
ബിസിഎ സീറ്റൊഴിവ്
വടകരയിലുള്ള കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻ ഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി) ബിസിഎ പ്രോഗ്രാമിന് എസ്സി, എസ്ടി സംവരണ സീറ്റൊഴിവുണ്ട്. യോഗ്യത: പ്ലസ്ടു സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ്, വിഎച്ച്എസ്സി. കൂടുതൽ വിവരങ്ങൾക്ക് സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 9846564142, 9446993188.
എൻആർഐ ക്വാട്ട പ്രവേശനം
കാലിക്കട്ട് സർവകലാശാലാ സ്കൂൾ ഓഫ് ഹെൽത്ത് സയൻസസിൽ എംഎസ്സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി പ്രോഗ്രാമിന് എൻആർഐ ക്വാട്ടയിൽ രണ്ട് സീറ്റൊഴിവുണ്ട്. യോഗ്യത: ബിഎസ്സി ഫുഡ് ടെക്നോളജി / ബിവോക് ഫുഡ് സയൻസ്. താത്പര്യമുള്ളവർ ഓഗസ്റ്റ് 21ന് വൈകീട്ട് നാലിന് മുൻപായി നേരിട്ടോ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്കോ പാസ്പോട്ട്, വിസ, ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്, അസൽ ചലാൻ, എസ്എസ്എൽസി, പ്ലസ്ടു, ബിരുദ മാർക്ക് ലിസ്റ്റ് / സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം അയക്കേണ്ടതാണ്. ഫോൺ: 8089841996.
എൻഎസ്എസ് ഗ്രേസ് മാർക്ക്: അപേക്ഷിക്കാം
അഫിലിയേറ്റഡ് കോളജുകളിലെയും സർവകലാശാലാ സെന്ററുകളിലെയും (2023 പ്രവേശനം) ബിഎഡ് പ്രോഗ്രാമിലെ എൻഎസ്എസ് വോളണ്ടിയർമാർക്ക് ഗ്രേസ് മാർക്കിന് ഇപ്പോൾ അപേക്ഷിക്കാം. ഗ്രേസ് മാർക്ക് മാനേജ്മെന്റ് സിസ്റ്റം മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സൗകര്യം ഓഗസ്റ്റ് 23 വരെ സ്റ്റുഡന്റ്സ് പോർട്ടലിൽ ലഭ്യമാകും.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
മൂന്ന് വർഷ എൽഎൽബി (1992 മുതൽ 1999 വരെ പ്രവേശനം ഓൾഡ് സ്കീം) സെപ്റ്റംബർ 2023, അഞ്ച് വർഷ എൽഎൽബി (1990 മുതൽ 1999 വരെ പ്രവേശനം ഓൾഡ് സ്കീം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം.
പരീക്ഷാ അപേക്ഷ
നാലാം സെമസ്റ്റർ (2021 മുതൽ 2023 വരെ പ്രവേശനം) എംവോക് അപ്ലൈഡ് ബയോടെക്നോളജി / സോഫ്റ്റ്വെയർ ഡെവലപ്മെന്റ് വിത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലറ്റിക്ക്സ് ഏപ്രിൽ 2025, (2021 പ്രവേശനം) എംവോക് മൾട്ടിമീഡിയ / സോഫ്റ്റ്വെയർ ഡെവലപ്മെന്റ് ഏപ്രിൽ 2025, (2020 പ്രവേശനം) എംവോക് മൾട്ടിമീഡിയ / അപ്ലൈഡ് ബയോടെക്നോളജി ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ രണ്ട് വരെയും 200 രൂപ പിഴയോടെ 10 വരെയും അപേക്ഷിക്കാം. ലിങ്ക് ഓഗസ്റ്റ് 20 മുതൽ ലഭ്യമാകും.
പരീക്ഷ
നാലാം സെമസ്റ്റർ (2021 മുതൽ 2023 വരെ പ്രവേശനം) എംആർക് ജൂലൈ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബർ 10ന് തുടങ്ങും.
പരീക്ഷാഫലം
നാലാം സെമസ്റ്റർ (സിസിഎസ്എസ് 2023 പ്രവേശനം ) എംഎസ്സി അപ്ലൈഡ് പ്ലാന്റ് സയൻസ് ഏപ്രിൽ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ (സിസിഎസ്എസ്) എംഎസ്സി ഹ്യൂമൺ സൈക്കോളജി ഏപ്രിൽ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയ അപേക്ഷ
വിദൂര വിഭാഗം നാലാം സെമസ്റ്റർ (എസ്ഡിഇ സിബിസിഎസ്എസ് 2021 പ്രവേശനം ) എംഎ മലയാളം ഏപ്രിൽ 2025 പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് ഓഗസ്റ്റ് 29 വരെ അപേക്ഷിക്കാം.