ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം
Monday, August 18, 2025 9:31 PM IST
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയിൽ ദിവസവേതനാടിസ്ഥാനത്തിലുള്ള (ആഴ്ചയിൽ രണ്ട് ദിവസം) ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനത്തിന് പാനൽ തയാറാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യത: എംഎസ്സി ക്ലിനിക്കൽ സൈക്കോളജി / എംഎ സൈക്കോളജി / എംഎസ്സി സൈക്കോളജി, എംഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി / ആർസിഐ അംഗീകൃത രണ്ടു വർഷ തത്തുല്യ കോഴ്സ്, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ (ആർസിഐ) ക്ലിനിക്കൽ സൈക്കോളജിസ്റ്റ് രജിസ്ട്രേഷൻ. ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 36 വയസ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 30. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ.
എംബിഎ സീറ്റൊഴിവ്
കോഴിക്കോട് കല്ലായിയിലുള്ള കാലിക്കട്ട് സർവകലാശാല സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ ( എസ്എംഎസ്) 2025 അധ്യയന വർഷത്തെ എംബിഎ റഗുലർ പ്രോഗ്രാമിന് എസ്സി, എസ്ടി, ഇഡബ്ല്യൂഎസ്, സ്പോർട്സ്, ഭിന്നശേഷി, ലക്ഷ്വദീപ് എന്നീ സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. കെഎംഎടി യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 20ന് ഉച്ചക്ക് 12 ന് മുൻപായി സെന്ററിൽ ഹാജരാകണം. സംവരണ സീറ്റിൽ അപേക്ഷകരില്ലാത്തപക്ഷം പ്രസ്തുത സീറ്റുകൾ പരിവർത്തനം ചെയ്ത് പ്രവേശനം നേടാം. ഫോൺ: 0495 2323748.
എംസിഎ സീറ്റൊഴിവ്
തൃശ്ശൂർ പുതുക്കാടുള്ള കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി) എംസിഎ പ്രോഗ്രാമിന് ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. ഇതുവരെ ക്യാപ് രജിസ്ട്രേഷൻ ചെയ്യാത്തവർക്കും സപ്ലിമെന്ററി എഴുതിയവർക്കും ഇപ്പോൾ അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 20ന് വൈകിട്ട് മൂന്നിനുള്ളിൽ സെന്ററിൽ ഹാജരാകണം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. ഫോൺ: 0480 2751888, 9995814411.
പിഎച്ച്ഡി അഭിമുഖം
കാലിക്കട്ട് സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ പഠനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജി. ബിബിനിന് കീഴിൽ പിഎച്ച്ഡി ( എനി ടൈം കാറ്റഗറി ) പ്രവേശനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് 29ന് നടക്കും. ഒരൊഴിവാണുള്ളത്. യോഗ്യരായവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം രാവിലെ 11ന് പഠനവകുപ്പ് മേധാവിയുടെ ചേമ്പറിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് പഠനവകുപ്പിൽ നേരിട്ടോ [email protected] എന്ന വിലാസത്തിലോ ബന്ധപ്പെടാം.
പരീക്ഷാഅപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെർമാസ്റ്റർ (സിബിസിഎസ്എസ് വി യുജി) വിവിധ ബിവോക് (2022 മുതൽ 2024 വരെ പ്രവേശനം) നവംബർ 2025, (2019 മുതൽ 2021 വരെ പ്രവേശനം) നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ രണ്ട് വരെയും 200 രൂപ പിഴയോടെ 10 വരെയും അപേക്ഷിക്കാം. ലിങ്ക് ആഗസ്റ്റ് 20 മുതൽ ലഭ്യമാകും.