റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
Saturday, August 16, 2025 9:23 PM IST
2025 2026 അധ്യായന വര്ഷത്തേ ബിരുദ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി ഗവ. / എയ്ഡഡ് കോളജുകളിലെ എയ്ഡഡ് കോഴ്സുകളിലേക്കും അഫിലിയേറ്റഡ് കോളജുകളിലെ / സർവകലാശാലാ സെന്ററുകളിലെ സ്വാശ്രയ കോഴ്സുകളിലേക്കുമുള്ള വിദ്യാർഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഗവ. / എയ്ഡഡ് / സ്വാശ്രയ കോളജുകളിലെ പ്രോഗ്രാമുകളിൽ ഓപ്ഷൻ നിലനിൽക്കുന്ന വിദ്യാർഥികളെയാണ് റാങ്ക് ലിസ്റ്റിലേക്ക് പരിഗണിച്ചിട്ടുള്ളത്. സ്റ്റുഡന്റ്സ് ലോഗിൻ വഴി റാങ്ക് നില പരിശോധിക്കാം. പ്രവേശനം ആഗ്രഹിക്കുന്നവർ തങ്ങളുടെ റാങ്ക്, കോളജിലെ സീറ്റൊഴിവ് എന്നിവ പരിശോധിച്ച് ഓഗസ്റ്റ് 19ന് മുൻപായി കോളജുമായി ബന്ധപ്പെടേണ്ടതും പ്രവേശനത്തിന് അവർ നിർദ്ദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ്.
എംബിഎ സീറ്റൊഴിവ്
വടകരയിലുള്ള കാലിക്കട്ട് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ (എസ്എംഎസ്) 2025 26 അധ്യയന വർഷത്തെ എംബിഎ പ്രോഗ്രാമിന് ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. യോഗ്യത ഡിഗ്രി തലത്തിൽ 50% (എസ്സി / എസ്ടി വിഭാഗക്കാർക്ക് ഡിഗ്രി പാസ്, പിന്നോക്ക വിഭാഗക്കാർക്ക് 5% മാർക്കിളവ്) മാർക്ക്. ആഗസ്റ്റ് 21 വരെ പ്രവേശനം വിഭാഗം വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷയുടെ പകർപ്പ്, (സംവരണ വിഭാഗക്കാർ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്) യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഓഗസ്റ്റ് 22ന് വൈകിട്ട് അഞ്ചിന് മുൻപായി വടകര കരിമ്പനപ്പാലത്തുള്ള എസ്എംഎസ് ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് : https://admission.uoc.ac.in/ . ഫോൺ: 6282478437, 9497835992.
പേരാമംഗലം സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ എംബിഎ സീറ്റൊഴിവ്
തൃശ്ശൂർ പേരാമംഗലത്തുള്ള കാലിക്കട്ട് സർവകലാശാലാ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ ( എസ്എംഎസ് ) എംബിഎ പ്രോഗ്രാമിന് എല്ലാ വിഭാഗത്തിലും സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം ഓഗസ്റ്റ് 26ന് മുൻപായി ഹാജരാകണം. ക്യാപ് ഐഡി ഇല്ലാത്തവർക്കും കെഎംഎടി ഇല്ലാത്തവർക്കും പങ്കെടുക്കാം. എസ്സി, എസ്ടി, ഒഇസി, ഒബിസി (എച്ച്) വിഭാഗത്തിലുള്ളവർക്ക് സമ്പൂർണ ഫീസിളവ് ലഭിക്കും. ഫോൺ: 7012812984, 8848370850.
തളിക്കുളം സിസിഎസ്ഐടിയിൽ എംസിഎ സീറ്റൊഴിവ്
തൃശ്ശൂർ തളിക്കുളത്തുള്ള കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി) എംസിഎ പ്രോഗ്രാമിന് ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. ഇതുവരെ ക്യാപ് രജിസ്ട്രേഷൻ ചെയ്യാത്തവർക്കും സപ്ലിമെന്ററി എഴുതിയവർക്കും ഇപ്പോൾ അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 19ന് വൈകിട്ട് മൂന്നിനുള്ളിൽ സെന്ററിൽ ഹാജരാകണം. സംവരണ വിഭാഗക്കാർക്ക് ഫീസിളവ് ലഭിക്കും. ഫോൺ: 0487 2607112, 9846211861, 8547044182.
എംസിഎ / എംഎസ്സി സീറ്റൊഴിവ്
തൃശ്ശൂർ അരണാട്ടുകര ജോൺ മത്തായി സെന്ററിലുള്ള കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി) എംസിഎ / എംഎസ്സി കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമുകൾക്ക് സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സെന്ററിൽ ഹാജരാകണം. കാലിക്കട്ട് സർവകലാശാലാ പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർക്കും ക്യാപ് രജിസ്ട്രേഷനുള്ളവർക്കും മുൻഗണന ലഭിക്കും. ക്യാപ് രജിസ്ട്രേഷൻ ഇല്ലാത്തവർക്ക് സ്പോട്ട് രജിസ്ട്രേഷൻ നടത്തി പ്രവേശനം നേടാം. എസ്സി, എസ്ടി, ഒഇസി വിഭാഗക്കാർക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. ഫോൺ : 9526146452, 9539833728.
മൂന്നാം സെമസ്റ്റർ (എഫ്വൈയുജിപി ) കോഴ്സ് രജിസ്ട്രേഷൻ 29 വരെ നീട്ടി
മൂന്നാം സെമസ്റ്റർ (എഫ്വൈയുജിപി 2024 പ്രവേശനം) നാലു വർഷ ബിരുദ പ്രോഗ്രാം കോഴ്സ് രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള ലിങ്ക് ഓഗസ്റ്റ് 29 വരെ നീട്ടി. കോളജുകൾ മൂന്നാം സെമസ്റ്ററിൽ മേജർ പ്രോഗ്രാം സ്വിച്ച് ചെയ്ത വിദ്യാർഥികളുടെയും ഇന്റർ കോളജ്, ഇന്റർ യൂണിവേഴ്സിറ്റി ട്രാൻസ്ഫർ ചെയ്തവരുടെയും കോഴ്സ് രജിസ്ട്രേഷൻ ചെയ്യേണ്ടതില്ല. ഇവർക്കുള്ള പ്രത്യേക അവസരം പിന്നീട് നൽകും.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള നാലാം സെമസ്റ്റാർ ( 2014 പ്രവേശനം ) പാർട്ട് ടൈം ബിടെക് സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ സെപ്റ്റംബർ 22ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ബിഎഡ് സ്പെഷ്യൽ എജ്യുക്കേഷൻ ഹിയറിംഗ് ഇംപയർമെന്റ് / ഇന്റലക്ച്വൽ ഡിസെബിലിറ്റി ഏപ്രിൽ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 26 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം നാലാം സെമസ്റ്റർ (സിബിസിഎസ്എസ്) ബികോം, ബിബിഎ ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.
സൂക്ഷ്മപരിശോധനാഫലം
നാലാം സെമസ്റ്റർ (സിബിസിഎസ്എസ് പിജി) എംഎസ്സി മാത്തമാറ്റിക്സ് ഏപ്രിൽ 2025 പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
മൂന്നാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ ബിഎഡ് ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.