മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സുകളുടെ രജിസ്ട്രേഷന് തുടരുന്നു
Thursday, January 7, 2021 9:18 PM IST
കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിനു കീഴിലുള്ള സ്റ്റഡി വെബ്സ് ഓഫ് ആക്ടീവ് ലേണിംഗ് ഫോര്‍ യംഗ് ആസ്പൈറിംഗ് മൈന്റ് (സ്വയം) വെബ് പോര്‍ട്ടലില്‍ യുജി., പിജി. മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സുകളുടെ കോര്‍ഡിനേറ്ററായ കണ്‍സോര്‍ഷ്യം ഫോര്‍ എഡ്യുക്കേഷണല്‍ കമ്യൂണിക്കേഷന്‍സ്, ന്യൂഡല്‍ഹി വിവിധ വിഷയങ്ങളിലായി 78 യുജി. കോഴ്സുകളും 46 പിജി. കോഴ്സുകളും നടത്തുന്നു. ഇതിന്റെ ഭാഗമായി 17 കോഴ്സുകള്‍ ഹോസ്റ്റ് ചെയ്യുന്നു. ഇഎംഎംആര്‍സി നിര്‍മിച്ച ഈ കോഴ്സുകള്‍ സര്‍വകലാശാലയിലേയും മറ്റു പ്രമുഖ കോളേജുകളിലേയും പ്രശസ്തരായ അധ്യാപകരാണ് നേതൃത്വം നല്‍കുന്നത്. വര്‍ക്കിംഗ് പ്രഫഷണലുകള്‍, മുതിര്‍ന്ന പൗരന്മാര്, വീട്ടമ്മമാര്‍, തുടങ്ങി തുടര്‍വിദ്യാഭ്യാസം ആഗ്രഹിക്കുന്ന എല്ലാവര്ക്കും ഈ ക്ലാസുകള്‍ പ്രയോജനകരമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അസി. പ്രഫസര്‍ അഭിമുഖം
സോഷ്യോളജി വിഭാഗത്തില്‍ അസി. പ്രഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ച് രേഖകള്‍ ഹാജരാക്കിയവരില്‍ നിന്നും യോഗ്യരായവര്‍ക്കുള്ള അഭിമുഖം 15ന് സര്‍വകലാശാല ഭരണകാര്യാലയത്തില്‍ നടക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികളുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.
എംഎ ഇംഗ്ലീഷ് സീറ്റൊഴിവ്
ഇംഗ്ലീഷ് പഠനവിഭാഗത്തില്‍ എംഎ. ഇംഗ്ലീഷിന് ജനറല്‍ കാറ്റഗറിയില്‍ ഒരു സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ പേരും റാങ്ക്ലിസ്റ്റിലെ ക്രമനമ്പറും 11ന് ഇമെയില്വിലാസത്തില് അറിയിക്കണം.
പരീക്ഷ
പ്രഫഷണല്‍ ബിഎഎംഎസ്. 2007 സ്കീം 2007 പ്രവേശനം , 2008 സ്കീം 2008 പ്രവേശനം, 2009 സ്കീം 2009 പ്രവേശനം രണ്ടാം സെമസ്റ്റര്‍ സെപ്റ്റംബര്‍ 2018 സപ്ലിമെന്ററി പരീക്ഷ 18നും, മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2018 സപ്ലിമെന്ററി പരീക്ഷകള്‍ 19നും ആരംഭിക്കും.
തൃശൂര്‍ ഗവ.ഫൈന്‍ ആര്‍ട്സ് കോളജിലെ ഒന്നാം വര്‍ഷ ബിഎഫ്എ., ബിഎഫ്എ. ഇന്‍ ആര്‍ട്ട് ഹിസ്റ്ററി ആന്റ് വിഷ്വല്‍ സ്റ്റഡീസ് ഏപ്രില്‍ 2020 പരീക്ഷകള്‍ 12ന് ആരംഭിക്കും.
പരീക്ഷാ ഫലം
സിയുസിഎസ്എസ്. 2016, 2017, 2018 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എംഎസ്സി. ഫിസിക്സ് നവംബര്‍ 2019 ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം.
സിസിഎസ്എസ് നാലാം സെമസ്റ്റര്‍ എംഎ. ഹിന്ദി, എംഎ. ഫംഗ്ഷണല്‍ ഹിന്ദി ആൻഡ് ട്രാന്‍സിലേഷന്‍ ഏപ്രില്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു