എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ് പ്രവേശനം
Wednesday, November 18, 2020 8:43 PM IST
കംപ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പില്‍ ഒന്നാം സെമസ്റ്റര്‍ എംഎസ്സി. കംപ്യൂട്ടര്‍ സയന്‍സ് കോഴ്സിലേക്കുള്ള പ്രവേശനം 20 മുതല്‍ നടക്കും. രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ വിലാസത്തില്‍ അറിയിപ്പ് ലഭിച്ചവര്‍ അസല്‍ രേഖകള്‍ സഹിതംപഠന വകുപ്പില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ അര്‍ഹരായവര്‍ക്ക് ഇമെയില്‍ വിലാസത്തില്‍ അയക്കുന്നതാണ്.
എംഎ പ്രവേശനം
ചരിത്ര പഠന വകുപ്പിലെ ഒന്നാം സെമസ്റ്റര്‍ എംഎ പ്രവേശന ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാർഥികളുടെ അഭിമുഖം ചരിത്ര പഠന വകുപ്പില്‍ 20 ന് രാവിലെ 10 നും ചാന്‍സ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ അഭിമുഖം 23ന് രാവിലെ 10 നും നടത്തും. വ്യക്തിഗത മെമ്മോ, തെരഞ്ഞെടുക്കപ്പെട്ട മെയിലില്‍ അയച്ചിട്ടുണ്ട്.
എംഎ വിമന്‍സ് സ്റ്റഡീസ് പ്രവേശനം
വിമന്‍സ് സ്റ്റഡീസ് വകുപ്പില്‍ എംഎ വിമന്‍സ് സ്റ്റഡീസ് കോഴ്സ് 2020 ബാച്ചിന്റെ അഡ്മിഷന് 19ന് നടക്കും. ഷുവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ രാവിലെ 10 നും വെയ്റ്റിംഗ് ലിസ്റ്റില്‍ ആദ്യ 50 റാങ്കില്‍ ഉള്‍പ്പെട്ടവര്‍ ഉച്ചക്കും അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പഠന വകുപ്പില്‍ ഹാജരാകേണ്ടതാണ്.
എംഎ ഇക്കണോമിക്സ് പ്രവേശനം
തൃശൂര്‍ അരണാട്ടുകരയിലുള്ള ഇക്കണോമിക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ 202021 വര്‍ഷത്തെ എംഎ. ഇക്കണോമിക്സ് പ്രവേശനത്തിന് അര്‍ഹരായവരുടെ വിവരങ്ങള്‍ യൂണിവേഴ്സിറ്റി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനറല്‍ വിഭാഗത്തില്‍ നിന്ന് അര്‍ഹരായ വിദ്യാർഥികള്‍ 20ന് വെള്ളിയാഴ്ച രാവിലെ 10.30നും സംവരണ വിഭാഗത്തില്‍ നിന്ന് അര്‍ഹരായ വിദ്യാർഥികള്‍ അന്നേ ദിവസം ഉച്ചയ്ക്കും ആവശ്യമായ അസല്‍ രേഖകളും ഫീസും സഹിതം ഡിപ്പാര്‍ട്ട്മെന്റില്‍ നേരിട്ടെത്തി പ്രവേശനം നേടേണ്ടതാണ്.
എംഎസ്സി ഫുഡ്സയന്‍സ് ആൻഡ് ടെക്നോളജി രണ്ടാംഘട്ട പ്രവേശനം
സ്കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ സ്വാശ്രയ എംഎസ്സി ഫുഡ് സയന്‍സ് ആൻഡ് ടെക്നോളജി 202021 അധ്യയന വര്‍ഷത്തെ രണ്ടാം ഘട്ട പ്രവേശനത്തിനുള്ള റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ബിഎസ്സി ഫുഡ് സയന്‍സ് ആൻഡ് ടെക്നോളജി ബിരുദധാരികളായ അപേക്ഷകരില്‍ ഇടിബി. 61 മുതല്‍ 83 വരെ, ഒബിഎച്ച്. 61 മുതല്‍ 128 വരെ, ഇഡബ്ല്യുഎസ്. 61 മുതല്‍ 89 വരെ റാങ്കിലുള്‍പ്പെട്ടവരും റാങ്ക് ലിസ്റ്റിലുള്ള എസ് സി., എസ്ടി., എല്‍സി., ഒബിഎക്സ്, ഭിന്നശേഷി വിദ്യാർഥികളും 20ന് രാവിലെ 10 മണിക്കും മറ്റു ബിഎസ്സി ബിരുദധാരികളില്‍ 101 മുതല്‍ 130 വരെ റാങ്കില്‍ ഉള്‍പ്പെട്ടവര്‍ രാവിലെ 11 മണിക്കും 131 മുതല്‍ 160 വരെ റാങ്കിലുള്‍പ്പെട്ടവരും എസ്സി, എസ്ടി ഒന്നു മുതല്‍ 232 വരെ റാങ്കിലുള്‍പ്പെട്ടവരും ഉച്ചയ്ക്ക് രണ്ടിനും പ്രവേശനത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407345. ..
പരീക്ഷ
ഒക്ടോബര്‍ 28ന് നടത്താന്‍ നിശ്ചയിച്ചിരുന്ന 2011 സ്കീം ഒന്നാം സെമസ്റ്റര്‍ ബിബിഎ., എല്‍എല്‍ബി. ഓണേഴ്സ്, 2015 സ്കീം ഒന്നാം സെമസ്റ്റര്‍ മൂന്ന് വര്‍ഷ എല്‍എല്‍ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2019 റഗുലര്‍ പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 24ന് നടക്കും.
ഒക്ടോബര്‍ 27, 28, 30 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന 2014 അഡ്മിഷന് 2008 സ്കീം മൂന്ന് വര്‍ഷ എല്‍എല്‍ബി. വിദ്യാര്‍ഥികളുടെ 4, 6 സെമസ്റ്റര്‍ നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 23 മുതല്‍ തുടങ്ങും.
2015 പ്രവേശനം ഒന്നാം സെമസ്റ്റര്‍ ബിവോക് നവംബര്‍ 2019 റഗുലര്‍, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 24ന് തുടങ്ങും.
2018 പ്രവേശനം ഒന്നാം സെമസ്റ്റര്‍ ബിവോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് നവംബര്‍ 2019 റഗുലര്‍, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 24ന് തുടങ്ങും.
2018, 2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ ബിവോക് നവംബര്‍ 2018, 2019 റഗുലര്‍ പരീക്ഷ കള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 24ന് തുടങ്ങും.
2012 സ്കീം, 2013 പ്രവേശനം മൂന്നാം വര്‍ഷ ബിഎസ്സി. മെഡിക്കല്‍ മൈക്രോ ബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി നവംബര്‍ 2019 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 25ന് തുടങ്ങും.
2015 മുതല്‍ 18 വരെ പ്രവേശനം മൂന്നാം സെമസ്റ്റര്‍ എംപിഎഡ്. ഏപ്രില്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 25ന് തുടങ്ങും.
2016 പ്രവേശനം നാലാം സെമസ്റ്റര്‍ എംഎഡ് ജൂലൈ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 24ന് തുടങ്ങും.
പുനര്‍മൂല്യ നിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു
രണ്ടാം സെമസ്റ്റര്‍ എംബിഎ. ജൂലൈ 2019, സിയുസിബിസിഎസ്എസ്.യുജി. രണ്ടാം സെമസ്റ്റര്‍ ബിഎ, ബിഎസ്ഡബ്ല്യു, ബിടിഎഫ്പി, ബിഎ അഫ്സല് ഉലമ, ഏപ്രില്‍ 2019 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
സിസിഎസ്എസ് മൂന്നാം സെമസ്റ്റര്‍ എംഎസ്സി അപ്ലൈഡ് സൈക്കോളജി നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഇന്റേണല്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യാം
അഫിലിയേറ്റഡ് കോളജുകളിലെ സിയുസിബിസിഎസ്എസ്.യുജി. 2, 4 സെമസ്റ്റര്‍ ബിഎ., ബിഎസ്സി., ബിഎസ്സി. ഇന്‍ ആള്‍ട്ടര്‍നേറ്റീവ് പാറ്റേണ്‍, ബികോം, ബിബിഎ., ബിഎ. മള്‍ട്ടി മീഡിയ, ബിസിഎ., ബികോം. ഓണേഴ്സ്, ബികോം. വൊക്കേഷണല്‍ സ്ട്രീം, ബിഎസ്ഡബ്ല്യു., ബിടിഎച്ച്എം., ബിഎ. ഇന്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ബിഎച്ച്എ, ബികോം. പ്രഫഷണല്‍, ബിവോക്., ബിടിഎ., ബിഎ.ഇന്‍ ഫിലിം ആന്റ് ടെലിവിഷന്‍, ബിഎ. അഫ്സല് ഉലമ അറബിക് ഡിഗ്രി കോഴ്സുകളുടെ ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷകളുടെ ഇന്റേണല്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് 20 വരെ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാകും.
സര്‍വകലാശാല ഹെല്‍ത്ത് സെന്റര്‍ ഒപി മുടങ്ങും
ജില്ലാ ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം നവംബര്‍ 20 വെള്ളിയാഴ്ച യൂണിവേഴ്സിറ്റി ഹെല്‍ത്ത്സെന്ററില്‍ കോവിഡ് പരിശോധനാക്യാമ്പ് നടക്കുന്നതിനാല്‍ 20, 21 തീയതികളില്‍ യൂണിവേഴ്സിറ്റി ഹെല്‍ത്ത് സെന്ററില്‍ ഒ.പി. ഉണ്ടായിരിക്കുന്നതല്ല.
പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കരാര്‍ നിയമനം
കരാര്‍ അടിസ്ഥാനത്തില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ തസ്തികയിലേക്ക് യോഗ്യരായ അപേക്ഷകരുടെ കൂട്ടിച്ചേര്‍ക്കപ്പെട്ട പട്ടികയിലുള്ള ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ യോഗ്യതകള്‍ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ 26ന് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. ആദ്യപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വീണ്ടും രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ല.