ബിരുദ പ്രവേശനം - മൂന്നാം അലോട്ട്മെന്റിനു മുമ്പായി തിരുത്തലുകള്‍ വരുത്താന്‍ അവസരം
Friday, October 16, 2020 9:53 PM IST
202021 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്മെന്റിന് മുമ്പ് നേരത്തേ രജിസ്ട്രേഷന് പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികള്‍ക്ക് അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താന്‍ അവസരം. 17 മുതല്‍ 20 വരെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താവുന്നതാണ്. ഒന്നാം അലോട്ട്മെന്റില്‍ മാൻഡേറ്ററി ഫീസ് അടക്കാതെ പുറത്തായവര്‍ക്ക് മൂന്നാം അലോട്ട്മെന്റില്‍ ഉള്‍പ്പെടാനും അവസരമുണ്ട്.
ബിഎഡ്, എംഎഡ് അപേക്ഷാ തീയതി നീട്ടി
202022 അധ്യയന വര്‍ഷത്തിലേക്കുള്ള ബിഎഡ്, എംഎഡ് പ്രവേശനം അപേക്ഷാ തീയതി നീട്ടി. 19 വരെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. നിലവില്‍ രജിസ്ട്രേഷന് പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികള്‍ക്ക് തിരുത്തലുകള്‍ വരുത്തുന്നതിനും അവസരമുണ്ട്. കൂടുതൽ വിവരങ്ങള്‍ക്ക് 0494 2407016, 2407017 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
കോളജ് പ്രിന്‍സിപ്പല്‍മാരുടെ ശ്രദ്ധക്ക്
എല്ലാ അനുബന്ധ കോളജുകളിലേയും (ഗവണ്മെന്റ്, എയ്ഡഡ്, ലോ കോളജുകള്‍) പ്രിന്‍സിപ്പല്‍മാര്‍ അവരവരുടെ കോളജുകളില്‍ നിന്നും അന്യജില്ലകളിലേക്ക് പരീക്ഷാ ഡ്യൂട്ടി ഏറ്റെടുക്കാന്‍ തയ്യാറായ അധ്യാപകര്‍ തിരഞ്ഞെടുക്കുന്ന ജില്ല എന്നിവ സൈറ്റില്‍ പ്രസിദ്ധീകരിച്ച ലിങ്ക് വഴി രണ്ടു ദിവസത്തിനകം അപ് ലോഡ് ചെയ്തു എന്ന് ഉറപ്പു വരുത്തേണ്ടതാണ്.
ഹിന്ദി റിഫ്രഷര്‍ കോഴ്സ്
ഹ്യൂമണ്‍ റിസോഴ്സ് ഡവലപ്മെന്റ് സെന്റര്‍, കോളജ്, യൂണിവേഴ്സിറ്റി അധ്യാപകര്‍ക്കു വേണ്ടി നവംബര്‍ 12 മുതല്‍ 26 വരെ നടത്തുന്ന ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചര്‍ റിഫ്രഷര്‍ കോഴ്സിലേക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി 28 വരെ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് 0494 2407350, 2407351 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എംഎസ് സി അക്വാ കള്‍ച്ചര്‍ ആന്റിഫിഷറി മൈക്രോ ബയോളജി, സിയുസിഎസ്എസ്, പ്രീവിയസ് ഇയര്‍, ഒന്ന്, രണ്ട് സെമസ്റ്റര്‍ എംഎ പൊളിറ്റക്കല്‍ സയന്‍സ് റഗുലര്‍, സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് (ഡിസ്റ്റന്‍സ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് 31 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
കാലിക്കറ്റ് സര്‍വകലാശാല മൂന്ന്, നാല് സെമസ്റ്റര്‍ എംകോം (എസ്ഡിഇ) 2019 ഏപ്രില്‍ പരീക്ഷയുടെ പുനര്‍മൂല്യ നിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
22ന് നടത്താന്‍ തീരുമാനിച്ചിരുന്ന അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ എംഎ, എംഎസ് സി, എംകോം, എംഎസ്ഡബ്ല്യു, എംഎജെഎംസി, എംടിടിഎം, എംബിഇ, എംടിഎച്ച്എം ഏപ്രില്‍ 2020 പിജിസിബിസിഎസ്എസ്, 2019 സ്കീം, 2019 പ്രവേശനം ഏപ്രില്‍ 2020 പരീക്ഷകള്‍ നവംബര്‍ 4ന് ആരംഭിക്കും.
രണ്ടാം സെമസ്റ്റര്‍ എംഎസ് സി ഫുഡ് സയന്‍സ് ആന്റ് ടെക്നോളജി (2016 മുതല്‍ 2018 വരെ പ്രവേശനം) 2020 ജൂണ്‍ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷ നവംബര്‍ നാലിന് ആരംഭിക്കും.
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ ബികോം പ്രൊഫഷണല്‍ സിയുസിബിസിഎസ്എസ്യുജി മലയാളം (കോമണ്‍ കോഴ്സ്) പേപ്പറുകളുടെ നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷ 22ന് നടക്കും.
ഹാള്‍ടിക്കറ്റ് ലഭ്യമാണ്
ഈ മാസം 22ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം ബിഎസ് സി പ്രിന്റിംഗ് ടെക്നോളജി അഞ്ച്, ആറ് സെമസ്റ്റര്‍ പരീക്ഷകള്‍ക്കുള്ള ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.
മാര്‍ക്ക് ലിസ്റ്റുകള്‍ ലഭ്യമാണ്
എംഎ എക്കണോമിക്സ് പ്രീവിയസ് മെയ് 2019 പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ അതാത് പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും 20 മുതല്‍ ലഭ്യമാകും.
എംബിഎ പ്രവേശനത്തിന് 26 വരെ അപേക്ഷിക്കാം
നേരിട്ട് നടത്തുന്ന വടകര, കോഴിക്കോട്, കുറ്റിപ്പുറം, തിരൂര്തൃശൂര്, ജോണ്‍ മത്തായി സെന്റര്‍, തൃശൂര്‍, പാലക്കാട് എന്നീ സെന്ററുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കും അഫിലിയേറ്റഡ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും 202021 അദ്ധ്യയന വര്‍ഷത്തെ എംബിഎ പ്രവേശനത്തിനായി 26 വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട്, അസല്‍ ചലാന്‍ രശീതി, ഡിഗ്രി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, എസ് സി/എസ്ടി വിഭാഗങ്ങള്‍ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം വകുപ്പ് മേധാവി, കൊമേഴ്സ് ആന്റ് മാനേജ്മെന്റ് പഠന വിഭാഗം, കാലിക്കട്ട് സര്‍വകലാശാല, കാലിക്കറ്റ് യൂണിവേഴ്സിറ്റി പിഒ, മലപ്പുറം 673 635 എന്ന വിലാസത്തില്‍ 30ന് മുമ്പായി ലഭ്യമാകുന്ന തരത്തില്‍ അയക്കേണ്ടതാണ്.