കുസാറ്റില്‍ മാരിടൈം ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് കോഴ്സ്
Sunday, May 5, 2019 12:52 AM IST
കളമശേരി: മര്‍ച്ചന്റ് നേവിയിലെ തൊഴിലവസരങ്ങള്‍ തുറന്നുകാട്ടുന്നതിനും ബന്ധപ്പെട്ട മേഖലകളില്‍ പരിശീലനം നല്‍കുന്നതിനും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല(കുസാറ്റ്)യുടെ കെ.എം. സ്കൂള്‍ ഓഫ് മറൈന്‍ എൻജിനീയറിംഗ് 10 ദിവസത്തെ ‘മാരിടൈം ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ്’ കോഴ്സ് സംഘടിപ്പിക്കുന്നു.ഡയറക്ടര്‍, കെ.എം. സ്കൂള്‍ ഓഫ് മറൈന്‍ എൻജിനീയറിംഗ്, കുസാറ്റ് എന്ന വിലാസത്തിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ പേരും കോഴ്സും പഠിക്കുന്ന സ്ഥാപനത്തിന്റെ വിവരങ്ങളും സഹിതം അപേക്ഷിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികളെ അവരവരുടെ സ്ഥാപനം മുഖേന അറിയിക്കും.