കുസാറ്റിൽ സംരംഭകർക്കായി ഹ്രസ്വകാല കോഴ്സ് 31 വരെ അപേക്ഷിക്കാം
Tuesday, October 25, 2022 11:36 PM IST
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്)യുടെ കീഴിലുള്ള സെന്റർ ഫോർ റിസർച്ച് എത്തിക് ആൻഡ് പ്രോട്ടോകോൾസ്
ആറു മാസക്കാലം പഠനദൈർഘ്യമുള്ള അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ലോ റിലേറ്റിംഗ് ടു സ്റ്റാർട്ടപ്സ് ആൻഡ് ബിസിനസ് എത്തിക്സ് എന്ന പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷിക്കാനുള്ള അവസാന തിയതി 31. അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കണം. ഫീസ് 100 രൂപ. www.icrep.custa.ac.in. ഈ പ്രോഗ്രാം പൂർണമായും ഓണ്‍ലൈൻ മോഡിലാണ്. പുതിയ ബിസിനസ് സംരംഭം ആരംഭിക്കുന്നവരെയാണ് കോഴ്സ് ലക്ഷ്യംവയ്ക്കുന്നത്.
അടിസ്ഥാന ബിസിനസ് നിയമങ്ങളും പോളിസി മേക്കിംഗുമായി ബന്ധപ്പെട്ട അനുബന്ധ നിയമങ്ങളുമാണ് പ്രധാന പാഠ്യ വിഷയം. ഏതെങ്കിലും ഒരു വിഷയത്തിൽ 50 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് പ്രവേശനത്തിനുള്ള യോഗ്യത. പ്രായപരിധിയില്ല. ബിരുദ മാർക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയാറാക്കുക.
ബാബു പള്ളിപ്പാട്ട്
9846181703