പരീക്ഷാഫലം
Monday, October 6, 2025 9:39 PM IST
2025 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഹിസ്റ്ററി, 2025 മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ പൊളിറ്റിക്കൽ സയൻസ് (റെഗുലർ &സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in എന്ന വെബ്സൈറ്റ് മുഖേന ഒൻപതുവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
2025 ജൂൺ മാസം നടത്തിയ എംഎ ഇസ്ലാമിക് ഹിസ്റ്ററി (20232025) സിഎസ്എസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. എംഎസ്സി മാത്തമാറ്റിക്സ് പ്രോഗ്രാമിലേക്ക് പ്രവേശനത്തിനുള്ള റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു
വിദൂരവിദ്യാഭ്യാസ വിഭാഗം 202526 അധ്യയന വർഷത്തിലെ എംഎസ്സി മാത്തമാറ്റിക്സ് പ്രോഗ്രാമിലേക്ക് പ്രവേശനത്തിനുള്ള റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക്ലിസ്റ്റിൽ ഉൾപെട്ടിട്ടുള്ള വിദ്യാർഥികൾ നാളെ രാവിലെ 10 ന് കാര്യവട്ടം കാമ്പസിലെ ഇഎംഎസ് ഹാളിൽ എത്തണം. വിശദവിവരങ്ങൾക്ക് www.ideku.net സന്ദർശിക്കുക.