പരീക്ഷാഫലം
Friday, October 3, 2025 9:41 PM IST
2025 ജൂണിൽ നടത്തിയ എംഎസ്സി ഫിസിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ അപ്ലൈഡ് ഇലക്ട്രോണിക്സ്, എംഎസ്സി ഫിസിക്സ് (സ്പെഷ്യലൈസേഷൻ ഇൻ റിന്യൂവബിൾ എനർജി) (20232025) സിഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് അവരുടെ SLCM പ്രൊഫൈൽ മുഖേന വ്യക്തിഗത ഫലം പരിശോധിക്കാം.
2025 മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എംഎസ്സി ഹോം സയൻസ് (ഫാമിലി റിസോഴ്സ് മാനേജ്മെന്റ്), എംഎസ്സി ഹോം സയൻസ് (എക്സ്റ്റൻഷൻ എജ്യൂക്കേഷൻ), എംഎസ്സി ഹോം സയൻസ് (ഫുഡ് ആൻഡ് ന്യൂട്രീഷൻ), എംഎസ്സി ഹോം സയൻസ് (ന്യൂട്രീഷ്യൻ ആൻഡ് ഡയറ്ററ്റിക്സ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഒന്പതുവരെ www.slcm.keralauniversity.ac.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എംസിറ്റി), സെപ്റ്റംബർ 2025 ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ ആറ്, ഏഴ് തീയതികളിൽ അതാത് കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഇന്റർ കോളജിയറ്റ് സ്പോർട്സ് ക്വിസ്
കേരള കായിക ദിനത്തിന്റെ ഭാഗമായി കേരളസർവകലാശാല കായികപഠന വകുപ്പ് സംഘടിപ്പിക്കുന്ന ഇന്റർ കോളജിയറ്റ് സ്പോർട്സ് ക്വിസ് 13 ന് രാവിലെ 10ന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ കായിക പഠന വകുപ്പിൽ പ്രാഥമിക ക്വിസ് മത്സരം നടത്തും. അതിൽ വിജയിക്കുന്നവരെ യൂണിവേഴ്സിറ്റി സെനറ്റ് ചേംബറിൽ അന്നേ ദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഫൈനൽ മത്സരത്തിൽ പങ്കെടുപ്പിക്കും. വിജയിക്കുന്ന മത്സരാർഥികൾക്ക് സമ്മാനം നൽകും.
ഒരു കോളജിൽ/യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റിൽ നിന്നും രണ്ടു പേരടങ്ങുന്ന ഒരു ടീമിന് മത്സരിക്കാൻ അർഹതയുണ്ട്. കേരളസർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളജുകൾ. കേരളസർവകലാശാല പഠനവകുപ്പുകൾ. യുഐടി, യുഐഎം, കെയുസിടിഇ തുടങ്ങിയവയിലെ വിദ്യാർഥികൾക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം നൽകുന്നത്.
പങ്കെടുക്കാൻ താല്പര്യമുള്ള മത്സരാർഥികൾ കോളജ് പ്രിൻസിപ്പൽ/യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റിലെ (കായിക വകുപ്പിലെ ചുമതലയുള്ള അധ്യാപകൻ), അതാത് വകുപ്പ് മേധാവിയുടെ കത്തുമായി 9.30 ന് തന്നെ കായിക പഠന വകുപ്പിലെ (യൂണിവേഴ്സിറ്റി സ്റ്റേഡിയം) രജിസ്ട്രേഷൻ കൗണ്ടറിൽ എത്തിച്ചേരണം.