പരീക്ഷ തീയതി പുനഃക്രമീകരിച്ചു
Monday, September 15, 2025 9:42 PM IST
കൊല്ലം എസ്എൻ കോളജിൽ25 ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി, ജൂലൈ 2025 കോംപ്ലിമെന്ററി ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകൾ പുനഃക്രമീകരിച്ചു. പുതുക്കിയ ടൈംടേബിൾ
വെബ്സൈറ്റിൽ (www.keralauniversity.ac.in).
2025 ഓഗസ്റ്റ് 22 ന് നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ രണ്ടാം സെമസ്റ്റർ ഓഗസ്റ്റ് 2025 ന്യൂജെനറേഷൻ ഡബിൾ മെയിൻ &ബിഎ ഓണേഴ്സ് പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷകൾ 26 ലേക്ക് പുനഃക്രമീകരിച്ചു. പരീക്ഷാകേന്ദ്രങ്ങൾക്കും സമയത്തിനും മാറ്റമില്ല.
പരീക്ഷാഫലം
2025 ജനുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിടെക് (2008 സ്കീം മെഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. 2025 ജൂണിൽ നടത്തിയ എംഎസ്സി ബയോകെമിസ്ട്രി (2023 2025 റെഗുലർ &20222024 സപ്ലിമെന്ററി), സിഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ മുഖേന വ്യക്തിഗതഫലം പരിശോധിക്കാം.
പ്രാക്ടിക്കൽ
2025 ജൂലൈയിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ ബിവോക് ഫുഡ് പ്രോസസ്സിംഗ് ആൻഡ് മാനേജ്മെന്റ് (356) &ബിവോക് ഫുഡ് പ്രോസസ്സിംഗ് (359) കോഴ്സുകളുടെ പ്രാക്ടിക്കൽ നാളെ മുതൽ അതാത് പരീക്ഷ കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2024 സെപ്റ്റംബറിൽ നടത്തിയ രണ്ടാം വർഷ (ത്രിവത്സര) എൽഎൽബി (1998 സ്കീം ആന്വൽ ന്യൂ സ്കീം മെഴ്സിചാൻസ്) പരീക്ഷയുടെ അനുബന്ധ വൈവവോസി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
വിദൂരവിദ്യാഭ്യാസ വിഭാഗം 2025 ഏപ്രിലിൽ നടത്തിയ അഞ്ച്, ആറ് സെമസ്റ്റർ ബികോം പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 18 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.
അപേക്ഷ ക്ഷണിച്ചു
ബോട്ടണി പഠനവിഭാഗം നടത്തുന്ന അപ്ലൈഡ് പ്ലാന്റ് സയൻസ് ഫിനിഷിംഗ് സ്കൂളിലെ ഹ്രസ്വകാല പരിശീലന കോഴ്സിന് 2025 ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബോട്ടണി അല്ലെങ്കിൽ തത്തുല്യ വിഷയങ്ങളിൽ ബിരുദാനന്തരബിരുദം. അവസാന വർഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാം. പരിശീലന മേഖലകൾ: 1. ബയോഇൻസ്ട്രുമെന്റേഷനും ടെക്നിക്കുകളും, 2. ഫൈറ്റോകെമിക്കൽ എക്സ്ട്രാക്ഷനും ഹെർബൽ കോസ്മെറ്റിക്കുകളും 3. മൈക്രോപ്രൊപഗേഷൻ ആൻഡ് നഴ്സറി മാനേജ്മെന്റ്. കോഴ്സ്ഫീസ് : 1000/ രൂപ, കാലാവധി: 3 മാസം. അവസാന തീയതി 24. പൂരിപ്പിച്ച അപേക്ഷാഫോമും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും അഡ്മിഷൻ സമയത്ത് കേരളസർവകലാശാല ബോട്ടണി പഠന വകുപ്പിൽ സമർപ്പിക്കണം.
അറബി വിഭാഗം നടത്തുന്ന അറബിക് ടൈപ്പിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.യോഗ്യത: എസ്എസ്എൽ.സി/തത്തുല്യം. ഫീസ്: 3000/ രൂപ. കാലാവധി: 3 മാസം. അപേക്ഷാഫോംവിശദവിവരങ്ങൾക്ക് ഫോൺ: 9633812633/04712308846 (ഓഫീസ്).