ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം
Thursday, July 17, 2025 9:40 PM IST
സപ്ലിമെന്ററി/കമ്മ്യൂണിറ്റി ക്വാട്ട അലോട്ട്മെന്റിലേക്കായി പുതിയ രജിസ്ട്രേഷൻ ചെയ്യുന്നതിനും, ഓപ്ഷൻ നൽകുന്നതിനും ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിനും അവസരം. ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനത്തിന് നിലവിൽ രജിസ്ട്രേഷൻ ചെയ്യാത്ത വിദ്യാർഥികൾക്ക് 21 വരെ പുതിയ രജിസ്ട്രേഷൻ നടത്താം. നിലവിൽ രജിസ്ട്രേഷനുള്ള എല്ലാവർക്കും പുതിയ ഓപ്ഷനുകൾ ചേർക്കൽ, റീവാല്യൂവേഷൻ/ഗ്രേസ് മാർക്ക് ഉൾപ്പെടുത്തൽ, കാറ്റഗറി മാറ്റം, തുടങ്ങി എല്ലാ തിരുത്തലുകൾക്കും അവസരം പ്രയോജനപ്പെടുത്താനാകും.
എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട അലോട്ട്മെന്റിലേക്ക് ഓപ്ഷൻസ് നൽകുന്നതിന് അവസരം. ആർട്സ് ആൻഡ് സയൻസ് എയ്ഡഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള കമ്മ്യൂണിറ്റി ക്വാട്ട ലിങ്ക് വഴി 21 വരെ മുൻഗണന ക്രമത്തിൽ ഓപ്ഷനുകൾ നൽകാം.
ഒന്നാം വർഷ ബിഎഡ് പ്രവേശനം 2025
സപ്ലിമെന്ററി അലോട്ട്മെന്റിലേക്കായി പുതിയ രജിസ്ട്രേഷൻ ചെയ്യുന്നതിനും, ഓപ്ഷൻ നൽകുന്നതിനും ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിനും അവസരം. ഒന്നാം വർഷ ബിഎഡ് പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനത്തിന് നിലവിൽ രജിസ്ട്രേഷൻ ചെയ്യാത്ത എല്ലാ വിദ്യാർഥികൾക്കും 24 വരെ പുതിയ രജിസ്ട്രേഷൻ നടത്താം.
പിഎച്ച്ഡി കോഴ്സ് വർക്ക് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
കേരളസർവകലാശാല കോഴ്സ് വർക്ക് പരീക്ഷയ്ക്കുള്ള (2025 ജൂലൈ സെഷൻ) അപേക്ഷകൾ ക്ഷണിച്ചു. പിഴ കൂടാതെ അപേക്ഷിക്കേണ്ട അവസാന തീയതി 2025 ജൂലൈ 31. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
സ്പോട്ട് അഡ്മിഷൻ
കാര്യവട്ടം കാമ്പസ്സിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയിൽ (ഐഎംകെ), സി.എസ്.എസ് സ്ട്രീമിൽ എംബിഎ ജനറൽ (ഈവെനിംഗ് റെഗുലർ) (202527 ബാച്ച്) പ്രവേശനത്തിന് സ്പോട്ട് അഡ്മിഷൻ നടത്തും. ഇൻഡസ്ട്രി/സർവീസ് സെക്ടറിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉള്ള ബിരുദധാരികൾക്കു പങ്കെടുക്കാം. താത്പര്യം ഉള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുമായി നാളെ 11.00 ന് കേരള സർവകലാശാല കാര്യവട്ടം ക്യാംപസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയിൽ എത്തിച്ചേരണം. സ്പോട്ട് അഡ്മിഷൻ രജിസ്ട്രേഷൻ ഫീസ് ജനറൽ വിഭാഗത്തിന് 1000/ രൂപയും ടഇ/ടഠ വിഭാഗത്തിന് 500/ രൂപയുമാണ്.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസ വിഭാഗം 2025 ജനുവരി/ഫെബ്രുവരി മാസങ്ങളിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ ബിഎ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 28 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
2024 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി, അനലിറ്റിക്കൽ കെമിസ്ട്രി, പോളിമർ കെമിസ്ട്രി, (മേഴ്സിചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ 25 വരെ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഡിസംബറിൽ നടത്തിയ എട്ടാം സെമസ്റ്റർ ബിടെക് (സപ്ലിമെന്ററി 2013 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎംഎസ് ഹോട്ടൽ മാനേജ്മെന്റ്, ബിഎ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 31 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
2025 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ
സിബിസിഎസ്എസ് ബിഎ (റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി
2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 &2021 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2019
അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും
സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി31.
2025 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി ബോട്ടണി വിത്ത് സ്പെഷ്യലൈസേഷൻ ഇൻ എത്തനോബോട്ടണി ആൻഡ് എത്തനോഫാർമക്കോളജി (റെഗുലർ, ഇംപ്രൂവ്മെന്റ് &സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 25 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ രജിസ്ട്രേഷൻ
മൂന്നാം സെമസ്റ്റർ പഞ്ചവർഷ എംബിഎ (ഇന്റഗ്രേറ്റഡ്) (റെഗുലർ 2023 അഡ്മിഷൻ 2022 സ്കീം), (സപ്ലിമെന്ററി 2017 2022 അഡ്മിഷൻ 2022 &മാു; 2015 സ്കീം) പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാവിജ്ഞാപനം
അഞ്ചാം സെമസ്റ്റർ പഞ്ചവർഷ എംബിഎ (ഇന്റഗ്രേറ്റഡ്) (റെഗുലർ 2022 അഡ്മിഷൻ 2022 സ്കീം), (സപ്ലിമെന്ററി 2017 2021 അഡ്മിഷൻ 2015 സ്കീം) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ പഞ്ചവർഷ എംബിഎ (ഇന്റഗ്രേറ്റഡ്) (റെഗുലർ 2024 അഡ്മിഷൻ 2022 സ്കീം), (സപ്ലിമെന്ററി 2017 2023 അഡ്മിഷൻ 2022 & 2015 സ്കീം) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പുതുക്കിയ പരീക്ഷാകേന്ദ്രം
കരിയർ റിലേറ്റഡ് ബികോം കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (138) പരീക്ഷകൾക്ക് യുഐടി മുതുകുളം, യുഐടി മണ്ണടി എന്നിവ പരീക്ഷാകേന്ദ്രമായി തെരെഞ്ഞെടുത്തിട്ടുള്ള വിദ്യാർഥികൾ യഥാക്രമം യുഐടി കരുവാറ്റ, യുഐടി കൊട്ടാരക്കര എന്നീ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതണം. വിദ്യാർഥികൾ പുതുക്കിയ പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും ഹാൾടിക്കറ്റുകൾ കൈപ്പറ്റണം..
സൂക്ഷ്മപരിശോധന
2025 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 21, 22, 23 തീയതികളിൽ റീവാല്യുവേഷൻ സെക്ഷനിൽ എത്തണം.