ഒന്നാം വർഷ എംഎഡ് പ്രവേശനം 2024
ജനറൽ/കമ്മ്യൂണിറ്റി ക്വാട്ട/എസ്സി/എസ്ടി/ഭിന്നശേഷി വിഭാഗക്കാർ/ മറ്റ് സംവരണ വിഭാഗങ്ങൾക്ക് സ്പോട്ട് അലോട്ട്മെന്റ് കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/എയ്ഡഡ്/ സ്വാശ്രയ കോളേജുകളിലെ ഒന്നാം വർഷ എംഎഡ് കോഴ്സിലേയ്ക്ക് 2024 നവംബർ 27 ന് കേരളസർവകലാശാല ആസ്ഥാനത്ത് വച്ചും 29, 30 തീയതികളിൽ അതാത് കോളജിൽ വച്ചും സ്പോട്ട് അലോട്ട്മെന്റ് നടത്തും. വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ട്, യോഗ്യത തെളിയിക്കുന്ന മാർക്ക് ലിസ്റ്റ്, എലിജിബിലിറ്റി സർട്ടിഫിക്കറ്റ് തുടങ്ങിയവ ഹാജരാക്കണം. അലോട്ട്മെന്റ് സെന്ററുകളിൽ വിദ്യാർഥികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഏതെങ്കിലും കാരണത്താൽ ഹാജരാകാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് സാക്ഷ്യപത്രം നൽകി പ്രതിനിധിയെ അയയ്ക്കാം. നിലവിൽ സർവകലാശാല അഡ്മിഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവരെ, റാങ്ക് ലിസ്റ്റിലെ വിദ്യാർത്ഥികളെ പരിഗണിച്ചതിനു ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് പരിഗണിക്കും.
പരീക്ഷാഫലം
2024 ജൂലൈയിൽ നടത്തിയ എംഎഡ് 20222024 ബാച്ച് (സിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ രജിസ്ട്രേഷൻ
2025 ജനുവരിയിൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ പഞ്ചവർഷ എംബിഎ
(ഇന്റഗ്രേറ്റഡ്) (2022 &2015 സ്കീം റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2016 2021
അഡ്മിഷൻ &മേഴ്സിചാൻസ് 2015 അഡ്മിഷൻ) പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു.
വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ജനുവരിയിൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പഞ്ചവർഷ എംബിഎ (ഇന്റഗ്രേറ്റഡ്) (2022 &2015 സ്കീം റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി 2016 2021 അഡ്മിഷൻ &മേഴ്സിചാൻസ് 2015 അഡ്മിഷൻ) പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഇന്ത്യൻ ഭരണഘടനാ ദിനാചരണം പുസ്തക പ്രദർശനം
ഇന്ത്യൻ ഭരണഘടനാ ദിനാചരണത്തോടനുബന്ധിച്ച് കേരളസർവകലാശാല ലൈബ്രറി പുസ്തക പ്രദർശനം നടത്തുന്നു. 26 മുതൽ 30 വരെയാണ് പ്രദർശനം. ഇന്ത്യൻ ഭരണഘടന, മൗലികാവകാശങ്ങൾ, ഡോ. ബി. ആർ. അംബേദ്കറുടെ സംഭാവനകൾ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പുസ്തക പ്രദർശനം ലൈബ്രറി അംഗങ്ങളല്ലാത്തവർക്കും കാണാൻ സൗകര്യം ഉണ്ടായിരിക്കും.
സൂക്ഷ്മപരിശോധന
2023 മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎഡ് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 26 മുതൽ ഡിസംബർ 03 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ സെക്ഷനിൽ ഹാജരാകണം.
സീറ്റൊഴിവ്
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന പിജി ഡിപ്ലോമ ഇൻ യോഗ തെറാപ്പി കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത: കേരള സർവകലാശാല അംഗീകരിച്ച ബിരുദം, കോഴ്സ് കാലാവധി : ഒരു വർഷം, ക്ലാസുകൾ : രാവിലെ 7 മുതൽ 9 വരെ, കോഴ്സ് ഫീസ് : ഞെ. 19500 /, അപേക്ഷ ഫീസ് : 100 രൂപ, 2024 ഡിസംബർ 06 വരെ അപേക്ഷിക്കാം, ഉയർന്ന പ്രായപരിധി ഇല്ല. അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും ഒരു ഫോട്ടോയും സഹിതം പിഎംജി ജംഗ്ഷനിലുള്ള സ്റ്റുഡന്റ്സ് സെന്റർ ക്യാന്പസ്സിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് : 04712302523.