പ്രാക്ടിക്കൽ പരീക്ഷ പുനഃക്രമീകരിച്ചു
2024 ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി ബോട്ടണി പ്രാക്ടിക്കൽ പരീക്ഷകൾ വിവിധ കോളജുകളിൽ പുനഃക്രമീകരിച്ചിരിക്കുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി. പോളിമർ കെമിസ്ട്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 സെപ്റ്റംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിടെക് പാർട്ട്ടൈം റീസ്ട്രക്ചേർഡ് കോഴ്സ് (2013 സ്കീം), 2023 ഡിസംബറിൽ നടത്തിയ ഏഴാം സെമസ്റ്റർ ബിടെക് പാർട്ട്ടൈം റീസ്ട്രക്ചേർഡ് കോഴ്സ് (സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 ഡിസംബറിൽ നടത്തിയ ഏഴാം സെമസ്റ്റർ ബിടെക് (സപ്ലിമെന്ററി 2013 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
2024 ജൂണ്‍/ജൂലൈ മാസങ്ങളിൽ നടത്തിയ ബിപിഎ ആന്വൽ സ്കീം (മേഴ്സിചാൻസ്2004 2010 അഡ്മിഷൻ വരെ) പാർട്ട് ഒന്ന്, രണ്ട് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ വിജ്ഞാപനം
2024 ഡിസംബറിൽ നടത്തുന്ന അഞ്ചാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (സപ്ലിമെന്ററി 2020 2021 അഡ്മിഷൻ) ഡിഗ്രി പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2024 ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎസ്സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (248) പരീക്ഷയുടെ വൊക്കേഷണൽ മൈക്രോബയോളജി പ്രാക്ടിക്കൽ 26 മുതൽ അതാത് പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക്
അറബി വിഭാഗം നടത്തി വരുന്ന ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് (ഓണ്‍ലൈൻ) പതിനാലാമത് ബാച്ചിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത: പ്ലസ്ടു/തത്തുല്യം, ഫീസ് : 6000/ രൂപ, കാലാവധി : 6 മാസം.
അപേക്ഷാഫോം തിരുവനന്തപുരം കാര്യവട്ടത്തുള്ള അറബി വിഭാഗം ഓഫീസിലും, വകുപ്പിന്റെ
വെബ്സൈറ്റിലുംലഭിക്കും. പൂരിപ്പിച്ച അപേക്ഷാഫോറം 30 ശനിയാഴ്ച വൈകുന്നേരം 5 നു മുൻപ് വകുപ്പിൽ എത്തിക്കണം. വിശദവിവരങ്ങൾക്ക് 04712308846/ 9562722485 എന്നീ നന്പറുകളിൽ ബന്ധപ്പെടണം.