2024 ഡിസംബറിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ ബിഎഡ് (2019 സ്കീം
റെഗുലർ 2024 അഡ്മിഷൻ, സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് 2023 അഡ്മിഷൻ, സപ്ലിമെന്ററി
2021, 2022 അഡ്മിഷൻ) ഡിഗ്രി പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബിടെക് പാർട്ട്ടൈം റീസ്ട്രക്ചേർഡ് കോഴ്സ് (2008 സ്കീം സപ്ലിമെന്ററി/മേഴ്സിചാൻസ്) നവംബർ 2024 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ഒക്ടോബറിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ പബ്ലിക് അഡ്മിനിസ്ട്രേഷൻ പരീക്ഷയുടെ ഡെസെർട്ടേഷൻ വൈവ കോംപ്രിഹെൻസീവ് വൈവ പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
അപേക്ഷ ക്ഷണിക്കുന്നു
ഹിന്ദി പഠന വകുപ്പ് നടത്തുന്ന പിജി ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ, അഡ്മിനിസ്ട്രേറ്റീവ് ഡ്രാഫ്റ്റിംഗ് &റിപ്പോർട്ടിംഗ് ഇൻ ഹിന്ദി പാർട്ട്ടൈം കോഴ്സിലേക്ക് 2024 അഡ്മിഷന് വേണ്ടി അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഹിന്ദി ഒരു വിഷയമായി പഠിച്ച് ഏതെങ്കിലും വിഷയത്തിൽ ബിരുദം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 18. ഫോണ്: 9446183785, 8590208673, 04742308649. വിശദവിവരങ്ങൾ കേരളസർവകലാശാല വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2024 ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽഎൽബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 21, 22, 23 തീയതികളിൽ റീവാല്യുവേഷൻ വിഭാഗത്തിൽ എത്തണം.