പിഎച്ച്ഡി - ഗൈഡ് പ്രൊഫൈൽ അപ്ഡേഷൻ
Tuesday, November 19, 2024 10:02 PM IST
ജനുവരി 2025 ലെ പിഎച്ച്ഡി രജിസ്ട്രേഷന്റെ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി, ഗവേഷണ കേന്ദ്രങ്ങൾ ആയി അംഗീകാരം ലഭിച്ച സർവകലാശാലയോട് അഫിലിയേറ്റ് ചെയ്യപ്പെട്ട കോളജുകളിലെ പ്രിൻസിപ്പൽമാരും, മറ്റു ഗവേഷണ കേന്ദ്രങ്ങളുടെ തലവന്മാരും, അവരവരുടെ കേന്ദ്രങ്ങളിൽ അനുവദിക്കപ്പെട്ട ഗൈഡുമാരുടെ പ്രൊഫൈലുകൾ 30 ന് മുൻപ് അപ്ഡേറ്റ് ചെയ്യുന്നതിനുള്ള നിർദേശം നൽകണം എന്ന് അറിയിക്കുന്നു.
പരീക്ഷാഫലം
2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി ബോട്ടണി (ന്യൂജനറേഷൻ) (റെഗുലർ & ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ് SLCM ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാലയുടെ തമിഴ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മനോന്മണിയം സുന്ദരനാർ ഇന്റർനാഷണൽ ദ്രവീഡിയൻ കൾച്ചറൽ സ്റ്റഡീസ് 2024 ഓഗസ്റ്റിൽ നടത്തിയ ഫംഗ്ഷണൽ മലയാളം സർട്ടിഫിക്കറ്റ് കോഴ്സ് (ബാച്ച് നാല്) പരീക്ഷാഫലം പ്രസീദ്ധീകരിച്ചു.
പ്രാക്ടിക്കൽ
വിദൂരവിദ്യാഭ്യാസ വിഭാഗം 2024 സെപ്റ്റംബർ/ഒക്ടോബർ മാസങ്ങളിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ ബികോം കന്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയുടെ പ്രാക്ടിക്കൽ 22ന് കാര്യവട്ടം കാന്പസിലെ സെന്റർ ഫോർ അണ്ടർ ഗ്രാജ്വേറ്റ് സ്റ്റഡീസിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ www.keralauniversity.ac.in .