പരീക്ഷ മാറ്റി
Friday, October 25, 2024 9:12 PM IST
28 ന് നടത്താനിരുന്ന നാലാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി ഡിഗ്രി പരീക്ഷ നവംബർ ആറിലേക്ക് മാറ്റി. പരീക്ഷ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
ടൈംടേബിൾ
2024 ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ മ്യൂസിക് പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
യുഎൻ ദിനാചരണം
കേരളസർവകലാശാല ലൈബ്രറിയുടെ 2024ലെ യു.എൻ ദിനാഘോഷത്തോടനുബ ന്ധിച്ച്
യുഎൻന്‍റെയും വേൾഡ് ബാങ്കിന്‍റെയും പുസ്തകങ്ങളുടെ പ്രദർശനം 30 വരെ
സർവകലാശാല ലൈബ്രറി ഹാളിൽ നടക്കും. പൊളിറ്റിക്കൽ സയൻസ് വിഭാഗം മുൻ മേധാവി ഡോ.ജോസഫ് ആന്‍റണി ഉദ്ഘാടനം നിർവ്വഹിച്ചു. പുസ്തക പ്രദർശനം കാണാൻ ലൈബ്രറി അംഗങ്ങൾ അല്ലാത്തവർക്കും പ്രവേശനം ഉണ്ടായിരിക്കും.