അറബി പഠന വകുപ്പ് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ അറബിക്
ട്രാൻസിലേഷൻ പ്രോഗ്രാമിലേക്ക് (20242025) എസ് സി/എസ്ടി കാറ്റഗറിയിൽ സീറ്റൊഴിവുണ്ട്.
യോഗ്യത : അറബി ഭാഷയിൽ ബിരുദം/തത്തുല്യം. താത്പ്പര്യമുള്ളവർ അസ്സൽ രേഖകളുമായി 15 ന് രാവിലെ 11 മണിക്ക് കാര്യവട്ടം ക്യാന്പസിലെ കേരളസർവകലാശാല അറബിക് പഠന വകുപ്പിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് 9747318105 എന്ന നന്പരിൽബന്ധപ്പെടണം.
പ്രാക്ടിക്കൽ/വൈവവോസി പരീക്ഷ പുനഃക്രമീകരിച്ചു
2024 ഒക്ടോബർ 14 ന് നടത്താനിരുന്ന എട്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എംസിറ്റി) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവവോസി പരീക്ഷ 21 ലേക്ക് പുനഃക്രമീകരിച്ചു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന തീയതി മാറ്റി
2024 ഫെബ്രുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി പരീക്ഷയുടെ ഇന്ന് നടത്താനിരുന്ന ഉത്തരക്കടലാസ്സുകളുടെ സൂക്ഷ്മപരിശോധന 14 ലേക്ക് മാറ്റി.
സൂക്ഷ്മപരിശോധന
2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും, ഹാൾടിക്കറ്റുമായി 14 മുതൽ 21 വരെയുള്ള പ്രവ്യത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.