സൂക്ഷ്മപരിശോധന
Wednesday, October 9, 2024 10:15 PM IST
2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎ (സിബിസിഎസ്എസ്) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി 10 മുതൽ 18 വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ സെക്ഷനിൽ ഹാജരാകണം.
പരീക്ഷാഫലം
2024 ജൂണ്‍ മാസത്തിൽ നടത്തിയ നാലാം സെമസ്റ്റർ ബിപിഇഎഡ് (നാലു വർഷ
ഇന്നൊവേറ്റീവ് കോഴ്സ് 2022 സ്കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം
വെബ്സൈറ്റിൽ.
പിജി ഡിപ്ലോമ ഇൻ യോഗ തെറാപ്പി
കേരള സർവകലാശാല തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന പിജി ഡിപ്ലോമ ഇൻ
യോഗ തെറാപ്പി കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത: കേരള സർവകലാശാല
അംഗീകരിച്ച ബിരുദം;കോഴ്സ് കാലാവധി: ഒരു വർഷം; ക്ലാസുകൾ : രാവിലെ 7 മുതൽ 9
വരെ; കോഴ്സ് ഫീസ് : 19500 രൂപ; അപേക്ഷ ഫീസ് : 100 രൂപ; അവസാന തീയതി : 21.10.2024;
ഉയർന്ന പ്രായ പരിധി ഇല്ല. വിവരങ്ങൾക്ക് ഫോൺ04712302523.