ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം
ഗവണ്മെന്റ്/എയ്ഡഡ് കോളജുകളിലെ ഒഴിവുള്ള ബിരുദാനന്തര ബിരുദ സീറ്റുകളിലേക്ക് കോളജ് ലെവൽ സ്പോട്ട് അലോട്ട്മെന്റ് നാലിനും നും, സ്വാശ്രയ/യുഐടി/ഐഎച്ച്ആർഡി കോളജുകളിലെ ഒഴിവുള്ള ബിരുദാനന്തര ബിരുദ സീറ്റുകളിലേക്ക് കോളജ് ലെവൽ സ്പോട്ട് അലോട്ട്മെന്റ് അഞ്ചിനും നടത്തും.
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/എയ്ഡഡ് സ്വാശ്രയ/യുഐടി/ഐഎച്ച്ആർഡി കോളജുകളിലെ ഒഴിവുള്ള ബിരുദാനന്തര ബിരുദ സീറ്റുകളിലേക്ക് കോളേജ് തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും. ഗവണ്മെന്റ്/ എയ്ഡഡ് കോളജുകളിൽ നാലിനും സ്വാശ്രയ/യുഐടി/ഐഎച്ച്ആർഡി കോളജുകളിൽ അഞ്ചിനുമാണ് കോളജ് ലെവൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നത്. കോളജ് ലെവൽ സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ താത്പ്പര്യമുള്ള വിദ്യാർഥികൾ അതാത് കോളജുകളിൽ മേൽപ്പറഞ്ഞ തീയതികളിൽ രാവിലെ 12 മണിക്ക് മുൻപായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. നിലവിൽ കേരളസർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിൽ അഡ്മിഷൻ ഉള്ള (മാനേജ്മെന്റ് സീറ്റ് ഉൾപ്പടെ) വിദ്യാർഥികളെ പ്രസ്തുത സ്പോട്ട് അഡ്മിഷനിൽ പരിഗണിക്കുന്നതല്ല. സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ വരുന്ന വിദ്യാർഥികളുടെ കൈവശം എല്ലാ അസൽ സർട്ടിഫിക്കറ്റുകളും ഉണ്ടായിരിക്കണം. ഒന്നിൽ കൂടുതൽ കോളജുകളുടെ സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ താത്പ്പര്യമുള്ള വിദ്യാർത്ഥികൾക്ക് രക്ഷകർത്താവ്/പ്രതിനിധിയുടെ സഹായം ഉപയോഗപ്പെടുത്താം. സീറ്റുകളുടെ വിവരം സർവകലാശാല വെബ്സൈറ്റിൽ
ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം 2024
സ്പോർട്സ് ക്വാട്ട സീറ്റുകളിലേക്കുള്ള സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കോളജുകളിൽ ഹാജരാകേണ്ട തീയതി മൂന്നിന്
കേരളസർവകലാശാല ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം സ്പോർട്സ് ക്വാട്ട
സീറ്റുകളിലേയ്ക്കുള്ള സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ
പ്രൊഫൈലിൽ ലോഗിൻ ചെയ്ത് സ്പോർട്സ് ക്വാട്ട എന്ന ടാബ് ഉപയോഗിച്ച് റാങ്ക്
ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. പ്രവേശനം ആഗ്രഹിക്കുന്ന സ്പോർട്സ് ക്വാട്ട റാങ്ക് ലിസ്റ്റിൽ
ഉൾപ്പെട്ടിട്ടുളളവർ മൂന്നിന്ന് 12 മണിക്ക് മുൻപായി എല്ലാ അസൽ സർട്ടിഫിക്കറ്റുകളും
സഹിതം അതാത് കോളജുകളിൽ ഹാജരാകേണ്ടതാണ്. ആദ്യഘട്ട റാങ്ക് ലിസ്റ്റിൽ റിപ്പോർട്ട്
ചെയ്ത വിദ്യാർത്ഥികളെ പരിഗണിച്ചതിനു ശേഷം മാത്രമായിരിക്കും രണ്ടാം ഘട്ട റാങ്ക്
ലിസ്റ്റിലുള്ള വിദ്യാർഥികളെ പരിഗണിക്കുന്നത്. എല്ലാ കോളജുകളിലും എല്ലാ കോഴ്സുകൾക്കും ഒരേ തീയതിയിൽ തന്നെയാണ് കൗണ്‍സിലിംഗ് നടത്തുന്നത്. അതിനാൽ ഒന്നിൽ കൂടുതൽ കോളജുകളുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് കൗണ്‍സിലിംഗിൽ പങ്കെടുക്കാൻ
രക്ഷകർത്താവ്/പ്രതിനിധിയുടെ സഹായം ഉപയോഗപ്പെടുത്താം. വിശദവിവരങ്ങൾക്ക് 8281883052, 8281883053 എന്നീ ഫോണ്‍ നന്പറുകളിൽ ബന്ധപ്പെടാം.
ടൈംടേബിൾ
2024 ഒക്ടോബർ 14 ന് നടത്തുന്ന എട്ടാം സെമസ്റ്റർ ബിഎഫ്എ (എച്ച്ഐ)
ആർട്ട് ഹിസ്റ്ററി/ഏസ്തെറ്റിക്സ് ഢകക (2008 സ്കീം മേഴ്സിചാൻസ് 2013 അഡ്മിഷന് മുൻപ്)
സെപ്റ്റംബർ 2024 ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ഒക്ടോബർ 28 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി (റെഗുലർ/സപ്ലിമെന്ററി/മേഴ്സിചാൻസ്) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി സെമിനാർ
കേരളസർവകലാശാല വയോജന പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പിയെക്കുറിച്ച് ഒരു സെമിനാർ സംഘടിപ്പിക്കുന്നു. മൂന്ന്. നാല് തീയതികളിൽ
കാര്യവട്ടം ക്യാന്പസ്സിൽ നടക്കുന്ന സെമിനാറിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 80 പേർക്ക് പങ്കെടുക്കാം. മനഃശാസ്ത്ര വിദ്യാർത്ഥികൾ, കൗണ്‍സിലർമാർ, മനഃശാസ്ത്ര മേഖലയിൽ പ്രവർത്തിക്കുന്നവർക്കെല്ലാം പ്രയോജനകരമാണ് സെമിനാർ. സൈക്കോളജിസ്റ്റായ ഡോ.ജിനി കെ. ഗോപിനാഥാണ് സെമിനാർ നയിക്കുന്നത്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങളും അറിയുന്നതിന് 9447221421 എന്ന നന്പരിൽ ബന്ധപ്പെടണം.
പ്രാക്ടിക്കൽ
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബികോം സിബിസിഎസ്എസ് (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 &മാു; 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2016 &2018 അഡ്മിഷൻ) പരീക്ഷയുടെ പ്രാക്ടിക്കൽ 2024 ഒക്ടോബർ 10 മുതൽ വിവിധ കോളേജുകളിൽ ആരംഭിക്കുന്നു.വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 ഒക്ടോബർ 03 ന് പുനലൂർ എസ്എൻ കോളജിൽ വച്ച് നടത്താൻ
നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി ബോട്ടണി കോംപ്ലിമെന്ററി
പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 04 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.