കേരളസർവകലാശാലയുടെ പഠന വകുപ്പുകളിൽ വിവിധ എംടെക് പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് തിങ്കളാഴ്ച രാവിലെ 11ന് അതാത് പഠന വകുപ്പുകളിൽ വച്ച് സ്പോട്ട് അഡ്മിഷൻ നടത്തും. പ്രവേശനം നേടുവാൻ യോഗ്യതയുള്ള വിദ്യാർഥികൾ മതിയായ രേഖകളുടെ അസ്സൽ സഹിതം പഠന വകുപ്പുകളിൽ കൃത്യസമയത്ത് ഹാജരാകണം. വിശദവിവരങ്ങൾക്ക് : 0471 2308328.
പരീക്ഷാഫലം
2022 ഒക്ടോബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ എംടെക് (2013 സ്കീം മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
2024 ഒക്ടോബർ 29 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ/ബികോം/ബിബിഎ എൽഎൽബി. ഡിഗ്രി പരീക്ഷകൾക്ക് പിഴകൂടാതെ ഒക്ടോബർ 04 വരെയും 150 രൂപ പിഴയോടെ 07 വരെയും 400 രൂപ പിഴയോടെ 09 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ രജിസ്ട്രേഷൻ
2024 ഒക്ടോബറിൽ ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവർഷ എംബിഎ (2015 സ്കീം റെഗുലർ 2020 അഡ്മിഷൻ, സപ്ലിമെന്ററി 2016 2019 അഡ്മിഷൻ, മേഴ്സിചാൻസ് 2015 അഡ്മിഷൻ) പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾ
വെബ്സൈറ്റിൽ.