2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎഡ് (2019 സ്കീം റെഗുലർ, സപ്ലിമെന്ററി) (2015 സ്കീം മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 ഒക്ടോബർ അഞ്ചുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
ഒന്നാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ/ ബിഎസ്സി/ ബികോം (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2023 അഡ്മിഷൻ, സപ്ലിമെന്ററി 2020 2022 അഡ്മിഷൻ, മേഴ്സിചാൻസ് 2013, 2016 & 2018 അഡ്മിഷൻ) നവംബർ 2024 പരീക്ഷകൾക്ക് 30 വരെയും 150/ രൂപ പിഴയോടെ ഒക്ടോബർ മൂന്നുവരെയും 400/ രൂപ പിഴയോടെ ഒക്ടോബർ അഞ്ചുവരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേനയുള്ള കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടിയിരിക്കുന്നു
202425 അക്കാദമിക് വർഷത്തിലെ ബിഎ/ ബികോം/ ബിഎ അഫ്സൽഉൽഉലാമ/ ബിബിഎ/ബികോം അഡീഷണൽ ഇലക്ടീവ് കോഓപ്പറേഷൻ/ ബികോം അഡീഷണൽ ഇലക്ടീവ് ട്രാവൽ ആന്റ് ടൂറിസം എന്നീ പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേനയുള്ള കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 15 വരെ നീട്ടി. ബിഎ/ ബികോം/ ബിഎ അഫ്സൽഉൽഉലാമ/ബികോം അഡീഷണൽ ഇലക്ടീവ് കോഴ്സുകൾക്ക് നിശ്ചിത ഫീസിനൊപ്പം 2625/ രൂപ പിഴയോടുകൂടിയും ബിബിഎ കോഴ്സിന് നിശ്ചിത ഫീസിനൊപ്പം 3150/ രൂപ പിഴയോടുകൂടിയും അപേക്ഷിക്കാം. അപേക്ഷയും അനുബന്ധരേഖകളും അവസാന തീയതിക്കുള്ളിൽ കേരളസർവകലാശാലയിൽ സമർപ്പിക്കണം. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾ www.de.keralauniversity.ac.in , www.keralauniversity.ac.in എന്നീ വെബ്സൈറ്റുകളിൽ.
യോഗപരിശീലന പരിപാടി
കായിക പഠന വകുപ്പ് സർവകലാശാല സ്റ്റേഡിയത്തിൽ പൊതുജനങ്ങൾക്കായി മാസംതോറും സംഘടിപ്പിച്ചു വരുന്ന യോഗ പരിശീലന പരിപാടിയുടെ ഒക്ടോബർ മാസത്തേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. അപേക്ഷാഫോം ജി.വി. രാജ പവലിയനിൽ പ്രവർത്തിക്കുന്ന കായിക പഠന വകുപ്പ് ഓഫീസിൽ നിന്നും ലഭിക്കും. പുതുതായി അംഗത്വമെടുക്കുന്നവരും അംഗത്വം പുതുക്കുന്നവരും ഒക്ടോബർ 10 ന് മുൻപ് ഓഫീസിൽ പണമടച്ച് രജിസ്ട്രേഷൻ ഉറപ്പാക്കണം. വിശദവിവരങ്ങൾക്ക് 9846594508, 04712306485 എന്നീ നന്പരുകളിൽ ബന്ധപ്പെടുക.