വിവിധ മാനേജ്മെന്റ് പഠനകേന്ദ്രങ്ങളിൽ (യുഐഎം ആലപ്പുഴ, പുനലൂർ, അടൂർ, വർക്കല, കൊല്ലം, ഐസിഎം പൂജപ്പുര) എംബിഎ (ഫുൾടൈം) കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 2024 സെപ്റ്റംബർ രണ്ടിന് അതാത് യുഐഎം കേന്ദ്രങ്ങളിൽ രാവിലെ 10 മണി മുതൽ നടത്തും.
പിഎച്ച്ഡി എൻട്രൻസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
2024 ഒക്ടോബർ 26 ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന 2024 വർഷത്തെ പിഎച്ച്ഡി എൻട്രൻസ് പരീക്ഷയ്ക്ക് യോഗ്യരായിട്ടുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. വിദ്യാർഥികൾക്ക് സെപ്റ്റംബർ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓഫ് ലൈൻ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. വിദ്യാർഥികൾക്ക് അവരുടെ യോഗ്യത അനുസരിച്ചുള്ള വിഷയം ഓണ്‍ലൈൻ റിസർച്ച് പോർട്ടലിൽ നിന്നും തിരഞ്ഞെടുക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബികോം കൊമേഴ്സ്
ആൻഡ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ്, ബികോം കൊമേഴ്സ് ആൻഡ് ഹോട്ടൽ
മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി
2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 &2020 അഡ്മിഷൻ, മേഴ്സിചാൻസ് 2017 അഡ്മിഷൻ) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും
സെപ്റ്റംബർ ഏഴു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംകോം (റെഗുലർ
&സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് സെപ്റ്റംബർ ഒൻപത് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ പുനഃക്രമീകരിച്ചു
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി എൻവയോണ്‍മെന്റൽ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവവോസി സെപ്റ്റംബർ മൂന്ന് മുതൽ 27വരെ പുനഃക്രമീകരിച്ചിരിക്കുന്നു. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എഞ്ചിനീയറിംഗ് ഓഗസ്റ്റ് 2024 ലെ ആറാം സെമസ്റ്റർ (റെഗുലർ/സപ്ലിമെന്ററി) 2020 സ്കീം വിദ്യാർഥികൾക്കുള്ള പ്രാക്ടിക്കൽ പരീക്ഷകൾ 2സെപ്റ്റംബർ 9 മുതൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. 2024 ജൂലൈയിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ ബിഎസ്സി ബയോടെക്നോളജി (മൾട്ടിമേജർ) 2 (യ) (350) (കെമിസ്ട്രി), ബിഎസ്സി. ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (248) (കെമിസ്ട്രി) കോഴ്സുകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ 25 മുതൽ അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2024 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നടത്തുന്ന രണ്ട്, നാല്, ആറ് സെമസ്റ്റർ ബി.ഡെസ്. ഫാഷൻ ഡിസൈൻ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലിറ്റിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവവോസി 2024 സെപ്റ്റംബർ മൂന്ന് മുതൽ ആറ് വരെയും സെപ്റ്റംബർ 9, 12 തീയതികളിലും അതാത് കോളജുകളിൽ വച്ച് നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി. ഹോം സയൻസ്
(ഫാമിലി റിസോഴ്സ് മാനേജ്മെന്റ്, എക്സ്റ്റൻഷൻ എജ്യൂക്കേഷൻ, ഫുഡ് ആൻഡ് നൂട്രീഷൻ
&ഡയറ്ററ്റിക്സ്) പരീക്ഷകളുടെ പ്രാക്ടിക്കൽ, വൈവവോസി സെപ്റ്റംബർ രണ്ട് മുതൽ 12 വരെ
അതാത് കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.