2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ സിബിസിഎസ്എസ് ബി.കോം. കന്പ്യൂട്ടർ ആപ്ലിക്കേഷൻ (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2017 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയ ത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 സെപ്റ്റംബർ 07 വരെ ഓണ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു
മൂന്നു മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി. കെമിസ്ട്രി (കോർ &കോംപ്ലിമെന്ററി) ജൂലൈ 2024 പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പ്രാക്ടിക്കൽ/വൈവവോസി
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്സി. എൻവയോണ്മെന്റൽ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവവോസി 2024 സെപ്റ്റംബർ 2 മുതൽ 27 വരെ അതാത് കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി. ബയോകെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവവോസി 2024 സെപ്റ്റംബർ 2 മുതൽ 12 വരെ അതാത് കോളേജുകളിൽ വച്ച് നടത്തുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ ബിഎസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി (247) (കോംപ്ലിമെന്ററി ബയോകെമിസ്ട്രി), ബിഎസ്സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (248) (കോർ ബയോകെമിസ്ട്രി) കോഴ്സുകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ സെപ്റ്റംബർ 10 മുതൽ അതാത് പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്സി. കെമിസ്ട്രി (ഡ്രഗ് ഡിസൈൻ ആൻഡ് ഡെവലപ്മെന്റ്) പരീക്ഷയുടെ പ്രാക്ടിക്കൽ 2024 സെപ്റ്റംബർ 2 മുതൽ 11 വരെ അതാത് കോളജുകളിൽ വച്ച് നടത്തുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ജിയോളജി, എംഎസ്സി ബോട്ടണി ആൻഡ് എംഎസ്സി ബോട്ടണി (ന്യൂജനറേഷൻ) പരീക്ഷകളുടെ പ്രാക്ടിക്കൽ & ഡെസെർട്ടേഷൻ/കോംപ്രിഹെൻസീവ് വൈവ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2024 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2022 അഡ്മിഷൻ) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2024 ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 05 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ സെക്ഷനിൽ ഹാജരാകണം. 2024 ജനുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.ടെക്. (2020 സ്കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 29 മുതൽ 31 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.