പരീക്ഷാഫലം
Monday, April 15, 2024 10:02 PM IST
വിദൂരവിദ്യാഭ്യാസ വിഭാഗം 2023 ഡിസംബറിൽ നടത്തിയ നാലാം സെമസ്റ്റർ എംബിഎ (റെഗുലർ 2020 അഡ്മിഷൻ, സപ്ലിമെന്ററി 2018 & 2019 അഡ്മിഷൻ) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
ആറാം സെമസ്റ്റർ ബിബിഎ ലോജിസ്റ്റിക്സ്, ഏപ്രിൽ 2024 ഡിഗ്രി പരീക്ഷയുടെ BL 1644 പ്രോജക്ട് വർക്ക് ആന്റ് വൈവവോസി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഹാൾടിക്കറ്റ്
18ന് ആരംഭിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് വർഷ പാർട്ട് മൂന്ന് ബിഎ ആന്വൽ സ്കീം പരീക്ഷയ്ക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചിട്ടുള്ള ഓഫ്ലൈൻ വിദ്യാർഥികൾ തോന്നയ്ക്കൽ എ.ജെ. കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെ തന്നെ പരീക്ഷ എഴുതണം.