പരീക്ഷാഫലം
Wednesday, March 27, 2024 9:09 PM IST
2023 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ സംസ്കൃതം സ്പെഷൽ (വേദാന്ത, ന്യായ, വ്യാകരണ, സാഹിത്യ &ജ്യോതിഷ) (റെഗുലർ/ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് റെഗുലർ വിദ്യാർത്ഥികൾ www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി വിദ്യാർഥികൾ www.exams.keralauniversity.ac.in മുഖേനയും ഏപ്രിൽ 06 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 മെയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ. പബ്ലിക് അഡ്മിനിസ്ട്രേഷൻ (റെഗുലർ &സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന ഏപ്രിൽ അഞ്ച് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 ഒക്ടോബറിൽ നടത്തിയ നാലാം സെമസ്റ്റർ എംബിഎ ട്രാവൽ ആൻഡ് ടൂറിസം (റെഗുലർ 2020 സ്കീം) (സപ്ലിമെന്ററി 2018 &2020 സ്കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 08 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 ജൂലൈയിൽ നടത്തിയ മൂന്നാം സെമസ്റ്റർ പഞ്ചവർഷ എംബിഎ ഇന്റഗ്രേറ്റഡ് (2015 സ്കീം റെഗുലർ &സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.സൂക്ഷ്മപരിശോധനയ്ക്ക് ഏപ്രിൽ 08 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പുനഃപരീക്ഷ
കേരളസർവകലാശാല 2023 ആഗസ്റ്റ് 2 ന് നടത്തിയ ഒന്നാം സെമസ്റ്റർ എംഎഡ് ട്രെൻഡ്സ്
&പ്രാക്ടീസ് ഇൻ ടീച്ചർ എഡ്യൂക്കേഷൻ (2022 സ്കീം റെഗുലർ) പരീക്ഷയുടെ പുനഃപരീക്ഷ പന്തളം എൻഎസ്എസ് ട്രെയിനിംഗ് കോളജ്, പള്ളിമുക്ക് ഫാത്തിമ മെമ്മോറിയൽ ട്രെയിനിംഗ്
കോളജ്, നെല്ലിമൂട് ന്യൂ ബിഎഡ് കോളജ്, മാവേലിക്കര പീറ്റ് മെമ്മോറിയൽ
ട്രെയിനിംഗ് കോളജ്, മുതുകുളം ബുദ്ധ കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ എന്നിവിടങ്ങളിൽ
ഏപ്രിൽ നാലിന് രാവിലെ 9.30 മുതൽ 12.30 വരെ നടത്തുന്നു. മറ്റ് സെന്ററുകളിലെ
വിദ്യാർഥികൾക്ക് പുനഃപരീക്ഷ ബാധകമല്ല.
പ്രാക്ടിക്കൽ
ഏഴാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം/ബിഎച്ച്എംസിടി) മാർച്ച് 2024 ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 8 മുതൽ ആരംഭിക്കും. വിശദവിവരങ്ങൾ
വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2023 ഏപ്രിലിൽ നടത്തിയ ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ ബിആർക്ക് ആർക്കിടെക്ച്ചർ പരീക്ഷയുടെ ഉത്തരക്കടലാസ്സുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2024 ഏപ്രിൽ 1, 2, 3 തീയതികളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാക്കണം.
വാർഷിക സമ്മർ കോച്ചിംഗ് ക്യാന്പ്
കേരളസർവകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ സ്കൂൾ/ കോളജ്
വിദ്യാർഥികൾക്കായുള്ള വാർഷിക സമ്മർ കോച്ചിംഗ് ക്യാന്പ് ഏപ്രിൽ 1 മുതൽ മേയ് 29
വരെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്നു. അത്ലറ്റിക്സ്, ഫുട്ബോൾ,
ക്രിക്കറ്റ്, ഹാന്റ്ബോൾ, ബാസ്കറ്റ്ബോൾ, ബേസ്ബോൾ, ടേബിൾ ടെന്നീസ്, യോഗാസന എന്നീ
ഇനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. പരിശീലന സമയം രാവിലെ 6.30 മുതൽ 8.30 വരെയും
വൈകുന്നേരം 4.30 മുതൽ 6.30 വരെയുമാണ്. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും
പിഎംജിയിലുള്ള ജി.വി.രാജ പവലിയനിൽ പ്രവർത്തിക്കുന്ന ഫിസിക്കൽ എജ്യൂക്കേഷൻ
ഡിപ്പാർട്ട്മെന്റുമായോ വെബ്സൈറ്റിൽ നിന്നോ ഡൗണ്‍ലോഡ് ചെയ്യാം. വിശദവിവരങ്ങൾക്ക് 04712306485, അത്ലറ്റിക് സ് കോച്ച് 9495304076, ക്രിക്കറ്റ് കോച്ച് 9447080123, ഹാന്റ്ബോൾ കോച്ച് 7994759331 എന്നീ നന്പരുകളിൽ ബന്ധപ്പെടണം.